തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണങ്ങളോടെ വിവാഹത്തിന് അനുമതി. ഗുരുവായൂർ ദേവസ്വം ബോർഡാണ് തീരുമാനം എടുത്തത്. ലോക്ക്ഡൗണിൽ ഇളവുകൾ വന്നതോടെയാണ് ബോർഡിൻ്റെ തീരുമാനം. ഈ മാസം 21 മുതലാണ് വിവാഹങ്ങൾക്ക് ദേവസ്വം ബോർഡ് അനുമതി നൽകിയത്. വരനും വധുവും ഉൾപ്പെടെ പത്ത് പേർ മാത്രമേ ചടങ്ങിൽ പങ്കെടുക്കാവൂവെന്നും നിബന്ധന ഉണ്ട്. സാമൂഹിക അകലം പാലിച്ചു കൊണ്ടായിരിക്കണം ചടങ്ങെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.