കാർഡ് ഉണ്ടോ ? ഇനി റേഷൻ വാങ്ങാം ഇന്ത്യയിൽ എവിടെ നിന്നും...

പത്ത് സംസ്ഥാനങ്ങളെയാണ് ആദ്യഘട്ടത്തിൽ ഇതിനായി തെരഞ്ഞെടുത്തതെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ

news18-malayalam
Updated: November 19, 2019, 1:33 PM IST
കാർഡ് ഉണ്ടോ ? ഇനി റേഷൻ വാങ്ങാം ഇന്ത്യയിൽ എവിടെ നിന്നും...
News18
  • Share this:
കൊച്ചി: റേഷൻ കാർഡുടമകൾക്ക് ഇന്ത്യയിലെ ഏത് സംസ്ഥാനത്തെയും റേഷൻ കടകളിൽ നിന്ന് റേഷൻ വാങ്ങുന്നതിനുള്ള സംവിധാനം പരിഗണനയിൽ ആണെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമൻ. പത്ത് സംസ്ഥാനങ്ങളെയാണ് ആദ്യഘട്ടത്തിൽ ഇതിനായി തെരഞ്ഞെടുത്തതെന്നും അദ്ദേഹം അറിയിച്ചു.

Also Read- വീടുകൾ പണിയാൻ കൈയിലുള്ള ബസ് സ്റ്റാൻഡ് പണയം വെച്ച് ഒരു നഗരസഭ

രണ്ട് സംസ്ഥാനങ്ങൾ ചേർത്ത് ക്ലസ്റ്റർ രൂപീകരിച്ചാണ് പ്രവർത്തനം. കേരളം കർണാടകവുമായാണ് ക്ലസ്റ്റർ രൂപീകരിച്ചിരിക്കുന്നത്. കാസർഗോഡുള്ള റേഷൻ കാർഡുടമക്ക് മംഗലാപുരത്തുെനിന്നും റേഷൻ വാങ്ങാൻ ഇതുവഴി കഴിയും- മന്ത്രി പറഞ്ഞു.

ശബരി ഉൽപന്നങ്ങൾ ഉൾപ്പെടെ റേഷൻ കടകൾ വഴി വിതരണം ചെയ്യാനും ലക്ഷ്യമിടുന്നുണ്ട്. വസ്തുക്കളുടെ തൂക്കത്തിൽ കുറവ് വരുന്നുണ്ടെന്ന പരാതികൾക്ക് പരിഹാരം കാണാനായി ഇ-പോസ് മെഷീനെ വെയിംഗ് സ്കെയിലുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.
First published: November 19, 2019, 1:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading