നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ആധാറിലെ മേൽവിലാസം ഇനി ഓൺലൈൻ വഴി മാറ്റാം; എങ്ങനെയെന്ന് അറിയാം

  ആധാറിലെ മേൽവിലാസം ഇനി ഓൺലൈൻ വഴി മാറ്റാം; എങ്ങനെയെന്ന് അറിയാം

  വീടും സ്ഥലവും ഒക്കെ മാറിപ്പോകുന്നവർക്ക് പലപ്പോഴും ആധാർ കാർഡിൽ നൽകിയിരിക്കുന്ന മേൽവിലാസം മാറ്റാൻ വളരെയധികം പ്രയാസമാണ്.

  ആധാർ കാർഡ്

  ആധാർ കാർഡ്

  • News18
  • Last Updated :
  • Share this:
   ആധാർ കാർഡിലെ മേൽവിലാസം മാറ്റുന്നതിന് ഇനിമുതൽ കാർഡ് ഉടമകൾക്ക് നീണ്ട വരിയിൽ നിൽക്കേണ്ട. അതിനായി പ്രത്യേകപണവും അടയ്ക്കേണ്ട. യുണിക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നൽകുന്ന 12 ഡിജിറ്റ് റാൻഡം നമ്പർ ഉപയോഗിച്ച് ആധാർ കാർഡിലെ മേൽവിലാസം മാറ്റാവുന്നതാണ്.

   വീടും സ്ഥലവും ഒക്കെ മാറിപ്പോകുന്നവർക്ക് പലപ്പോഴും ആധാർ കാർഡിൽ നൽകിയിരിക്കുന്ന മേൽവിലാസം മാറ്റാൻ വളരെയധികം പ്രയാസമാണ്. കാരണം, നീണ്ട വരികളിൽ കാത്തുനിൽക്കാനോ അല്ലെങ്കിൽ പ്രത്യേകമായി പണമടയ്ക്കാനോ ആളുകൾ ഇഷ്ടപ്പെടുന്നില്ല എന്നതു തന്നെയാണ് കാരണം.

   എന്നാൽ, ആളുകളുടെ സൗകര്യത്തിനു വേണ്ടി യുഐഡിഎഐ, ഓൺലൈൻ ആയി ആധാർ കാർഡിലെ വിലാസം മാറ്റുന്നതിനുള്ള വ്യവസ്ഥ അവതരിപ്പിച്ചു. ആധാർ കാർഡിലെ വിലാസം ഓൺലൈൻ ആയി മാറ്റുന്നതിന് ഘട്ടങ്ങൾ താഴെ പറയുന്ന വിധമാണ്,

   ഘട്ടം 1: ആധാറിലെ വിലാസം മാറ്റുന്നതിന് അപേക്ഷ സമർപ്പിക്കാൻ ssup.uidai.gov.in/ssup എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വേരഫയർ ആധാർ, സർവീസ് റിക്വസ്റ്റ് നമ്പർ എന്നിവ നൽകുക.

   ഘട്ടം 2: അഡ്രസ് വേരിഫൈ ചെയ്യാനുള്ള സമ്മതം: (മൊബൈൽ ഫോണിലേക്ക് ലഭിക്കുന്ന ലിങ്ക് പരിശോധിക്കുക) ലിങ്കിൽ ക്ലിക്ക് ചെയ്ത്, ലോഗിൻ ചെയ്യുക. സമ്മതം നൽകുക.

   ഘട്ടം 3: താമസക്കാരൻ അപേക്ഷ സമർപ്പിക്കുന്നു: (താമസക്കാരന് മൊബൈലിൽ കൺഫർമേഷൻ ലഭിക്കുന്നു). എസ് ആർ എൻ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. മേൽവിലാസത്തിന്‍റെ പ്രിവ്യൂ കാണുക. ആവശ്യമെങ്കിൽ പ്രാദേശികഭാഷ എഡിറ്റ് ചെയ്യുക. അപേക്ഷ സമർപ്പിക്കുക.

   ഘട്ടം 4: നടപടി പൂർത്തിയാക്കാൻ രഹസ്യകോഡ് ഉപയോഗിക്കുക. താമസക്കാരന് കത്തും രഹസ്യകോഡും പോസ്റ്റ് വഴി ലഭിക്കു. ഇത് പിന്തുടർന്ന് ഓണലൈൻ അഡ്രസ് അപ്ഡേറ്റ് പോർട്ടലിൽ ലോഗിൻ ചെയ്യുക. രഹസ്യകോഡ് ഉപയോഗിച്ച് മേൽവിലാസം അപ്ഡേറ്റ് ചെയ്യുക. സൂക്ഷ്മപരിശോധന നടത്തി അന്തിമ അപേക്ഷ സമർപ്പിക്കുക. ഭാവിയിൽ സ്റ്റാറ്റസ് പരിശോധിക്കാൻ URN (അപ്ഡേറ്റ് റിക്വസ്റ്റ് നമ്പർ) ലഭിക്കും.

   തെളിവുരേഖ സഹിതം ഓൺലൈൻ അഡ്രസ് അപ്ഡേറ്റ് ചെയ്യാനുള്ള നിർദ്ദേശം

   ആധാറിലെ വിലാസം ഓൺ‌ലൈനായി അപ്ഡേറ്റ് ചെയ്യുന്നതിന്, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉണ്ടായിരിക്കണം (രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ എൻറോൾമെന്‍റ് സമയത്ത് നൽകിയതോ അല്ലെങ്കിൽ പിന്നീട് അപ്‌ഡേറ്റ് ചെയ്തതോ ആയിരിക്കണം).

   നിങ്ങൾക്ക് ആധാറിനൊപ്പം രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ ഉണ്ടെങ്കിൽ, ആ മൊബൈൽ നമ്പറിൽ ഒടിപി (വൺ ടൈം പിൻ) ലഭിക്കുന്നതിന് നിങ്ങളുടെ ആധാർ നമ്പർ നൽകുക.

   നിങ്ങളുടെ മൊബൈൽ‌ നമ്പർ ആധാറിനൊപ്പം ‌ രജിസ്റ്റർ‌ ചെയ്‌തിട്ടില്ലെങ്കിലോ അല്ലെങ്കിൽ‌ നിങ്ങൾ‌ക്ക് ആ നമ്പർ നഷ്ടപ്പെട്ടെങ്കിലോ അടുത്തുള്ള അപ്‌ഡേറ്റ് സെന്‍റർ‌ സന്ദർശിക്കുക.

   അപ്ഡേറ്റ് പോർട്ടലിലേക്ക് ലോഗിൻ ചെയ്യാൻ ഒടിപിയും കാപ്ചയും നൽകുക.

   മേൽവിലാസം അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ചെക്ബോക്സ് തിരഞ്ഞെടുക്കുകയോ അല്ലെങ്കിൽ അതിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.

   ഇംഗ്ലീഷിലും പ്രാദേശികഭാഷയിലും വിശദാംശങ്ങൾ ആവശ്യമായ ഭാഗത്ത് നൽകുക. മേൽവിലാസം ശരിയാക്കുന്ന സമയത്ത് പൂർണമായ മേൽവിലാസം നൽകുക. നൽകിയിരിക്കുന്ന വിലാസത്തിൽ മാത്രമായിരിക്കും മേൽവിലാസം അപ്ഡേറ്റ് ചെയ്തതിന്‍റെ ആധാർ ലെറ്റർ ലഭിക്കുക.

   പിൻകോഡ് സംബന്ധിച്ചോ അല്ലെങ്കിൽ സംസ്ഥാനം, ജില്ല, ഗ്രാമം, ടൗൺ, സിറ്റി, പോസ്റ്റ് ഓഫീസ് എന്നിവ സംബന്ധിച്ചോ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ help@uidai.gov.in എന്ന മെയിൽ ഐഡിയിൽ യുഐഡിഎഐ കോൺടാക്ട് സെന്‍ററുമായി ബന്ധപ്പെടുക.

   വിലാസത്തിന്‍റെ ഭാഗമായി ഗാർഡിയൻ / രക്ഷാകർതൃ / പങ്കാളിയുടെ പേര് ഉൾപ്പെടുത്തുന്നതിന്, വിലാസ തിരുത്തൽ ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന്, C/o വിശദാംശങ്ങളിൽ ഉചിതമായ ബോക്സ് തിരഞ്ഞെടുത്ത് ആവശ്യമായ സ്ഥലത്ത് വ്യക്തിയുടെ പേര് നൽകുക. വിലാസം അപ്‌ഡേറ്റ് ചെയ്യുന്നതിന്‍റെ ഭാഗമായി C/o വിശദാംശങ്ങൾ‌ അപ്‌ഡേറ്റു ചെയ്യാൻ‌ കഴിയും. എന്നാൽ, ആധാറിലെ നിങ്ങളുടെ വിലാസം ശരിയാക്കുമ്പോൾ C/o വിശദാംശങ്ങൾ നൽകേണ്ടത് നിർബന്ധമല്ല.

   മേൽവിലാസം തെളിയിക്കുന്ന ഒറിജിനൽ രേഖ സ്കാൻ ചെയ്തത് അപ്ലോഡ് ചെയ്യുക. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം നിങ്ങളുടെ അപേക്ഷ സമർപ്പിക്കുക. ഭാവിയിലേക്കുള്ള പരിശോധന ആവശ്യത്തിനായി നിങ്ങളുടെ യു ആർ എൻ നമ്പർ സേവ് ചെയ്യുക. മറുപടി രസീത് ഡൗൺലോഡ് ചെയ്ത് സേവ് ചെയ്ത് വെയ്ക്കുക.

   മേൽവിലാസം തെളിയിക്കുന്നതിനു വേണ്ടി സമർപ്പിക്കാവുന്ന രേഖകളിൽ ചിലത് ഇവയൊക്കെയാണ്,

   പാസ്പോർട്ട്

   ബാങ്ക് സ്റ്റേറ്റ്മെന്‍റ് / പാസ് ബുക്ക്

   പോസ്റ്റ് ഓഫീസ് അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ് / പാസ്ബുക്ക്

   റേഷൻ കാർഡ്

   വോട്ടർ ഐഡി

   ഡ്രൈവിംഗ് ലൈസൻസ്

   സർക്കാർ ഐഡി കാർഡുകൾ / പൊതുമേഖലാ സ്ഥാപനം നൽകിയിട്ടുള്ള ഫോട്ടോ തിരിച്ചറിയൽ കാർഡ്

   ഇലക്ട്രിസിറ്റി ബിൽ(മൂന്നു മാസത്തിൽ കൂടുതൽ പഴക്കമില്ലാത്തത്)

   വാട്ടർ ബിൽ (മൂന്നു മാസത്തിൽ കൂടുതൽ പഴക്കമില്ലാത്തത്)

   ടെലഫോൺ ലാൻഡ് ലൈൻ ബിൽ (മൂന്നു മാസത്തിൽ കൂടുതൽ പഴക്കമില്ലാത്തത്)

   പ്രോപ്പർട്ടി ടാക്സ് രസീത് (മൂന്നു മാസത്തിൽ കൂടുതൽ പഴക്കമില്ലാത്തത്)

   ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്‍റ് (മൂന്നു മാസത്തിൽ കൂടുതൽ പഴക്കമില്ലാത്തത്)

   ഇൻഷുറൻസ് പോളിസി

   First published:
   )}