• HOME
  • »
  • NEWS
  • »
  • kerala
  • »
  • അവധിക്ക് നാട്ടിലെത്തിയ പ്രവാസി ബൈക്കിൽ സഞ്ചരിക്കവെ തലയിൽ തേങ്ങ വീണ് മരിച്ചു

അവധിക്ക് നാട്ടിലെത്തിയ പ്രവാസി ബൈക്കിൽ സഞ്ചരിക്കവെ തലയിൽ തേങ്ങ വീണ് മരിച്ചു

സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മുനീർ പിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് രണ്ടര മാസം മുമ്പാണ് നാട്ടിലെത്തിയത്

  • Share this:

    കോഴിക്കോട്: ബൈക്കിൽ യാത്ര ചെയ്യവെ തേങ്ങ തലയിൽ വീണ് ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. കൊങ്ങന്നൂർ പുനത്തിൽ പുറയിൽ അബൂബക്കറിന്റെ മകൻ പി പി മുനീർ (49) ആണ് ഇന്ന് പുലർച്ചെ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.

    തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ തറവാട് വീട്ടിൽ അസുഖ ബാധിതനായി കിടക്കുന്ന പിതാവിനെ പരിചരിച്ച് സ്വന്തം വീട്ടിലേക്ക് ഭാര്യയുമൊത്ത് മടങ്ങവെയാണ് അപകടം സംഭവിച്ചത്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മുനീർ പിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് രണ്ടര മാസം മുമ്പാണ് നാട്ടിലെത്തിയത്. ‘അത്തോളിയൻസ്‌ ഇൻ കെഎസ്‌എ’ ഹാഇൽ പ്രവിശ്യാ ഘടകത്തിന്റെയും കെഎംസിസിയുടെയും സജീവ പ്രവര്‍ത്തകനായിരുന്നു.

    ഫൗസിയയാണ് ഭാര്യ. മക്കൾ: ഫാത്തിമ ഫഹ്‌മിയ, ആയിഷ ജസ്‌വ. പിതാവ്: അബൂബക്കർ, മാതാവ്: ആമിന. ഖബറടക്കം ഇന്ന് 3.30 ഓടെ കൊങ്ങന്നൂർ ബദർ ജുമാ: മസ്ജിൽ

    Published by:Rajesh V
    First published: