നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സഹോദരന്റെ വിവാഹത്തിനെത്തിയ പ്രവാസി യുവാവ് വാഹനാപകടത്തിൽ മരിച്ചു

  സഹോദരന്റെ വിവാഹത്തിനെത്തിയ പ്രവാസി യുവാവ് വാഹനാപകടത്തിൽ മരിച്ചു

  ബുള്ളറ്റ് കെഎസ്ആർടിസി ബസിലിടിച്ചാണ് അപകടം

  News18 Malayalam

  News18 Malayalam

  • Share this:
   സഹോദരന്റെ വിവാഹത്തിന് നാട്ടിലെത്തിയ പ്രവാസി യുവാവ് വാഹനാപകടത്തിൽ മരിച്ചു. വയനാട് കുപ്പാടിത്തറ പുതിയേറ്റികണ്ടി ഇബ്രാഹിമിന്റെ മകൻ ഷൗക്കത്തലി ( 32 ) ആണ് മരിച്ചത്. ദേശീയപാതയിൽ വെള്ളിയാഴ്ചയാണ് അപകടം. വൈത്തിരി ലക്കിടി ഗവ.എൽ.പി.സ്കൂളിന് സമീപം ഷൗക്കത്തലി ഓടിച്ച ബുള്ളറ്റ് കെ.എസ്.ആർ.ടി.സി. ബസിലിടിച്ച്  ഉണ്ടായ അപകടത്തിലാണ് മരണം.

   Also Read- Corona Virus LIVE: രോഗം സ്ഥിരീകരിച്ച വിദ്യാർഥിനിയുടെ നില മെച്ചപ്പെട്ടു; 1471 പേർ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി

   ഗൾഫിൽ ജോലിയിലായിരുന്ന ഷൗക്കത്തലി  അനുജന്റെ വിവാഹം പ്രമാണിച്ചാണ് നാട്ടിലെത്തിയത്. ലക്കിടി ഓറിയന്റൽ  കോളജിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങി മടങ്ങുമ്പോഴാണ് അപകടം. അബുദാബിയില്‍ നിന്നും ലീവിന് വന്ന ഷൗക്കത്തലി ഫെബ്രുവരി ആറിന് തിരിച്ചുപോകാനിരിക്കുകയായിരുന്നു.
   Published by:Rajesh V
   First published:
   )}