ഇന്റർഫേസ് /വാർത്ത /Kerala / #AVALKKOPPAM|'ഈ പടത്തിനു ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികം മാത്രം'; യൂദാസിന്റെ ചിത്രം പങ്കുവെച്ച് എൻഎസ് മാധവൻ

#AVALKKOPPAM|'ഈ പടത്തിനു ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികം മാത്രം'; യൂദാസിന്റെ ചിത്രം പങ്കുവെച്ച് എൻഎസ് മാധവൻ

judas movie

judas movie

'പരിപൂർണമായ വിശ്വസ്തതയിൽ നിന്ന് അങ്ങേയറ്റത്തെ വിശ്വാസവഞ്ചന വരെ' എന്ന ടാഗ് ലൈനാണ് ചിത്രത്തിലുള്ളത്

  • Share this:

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണക്കിടെ നടൻ സിദ്ദീഖും നടി ഭാമയും കൂറുമാറിയതിൽ വിമർശനം ശക്തമാകുന്നു. മലയാള സിനിമാ രംഗത്തു നിന്നും നിരവധി പേർ ഇതിനകം ഭാമയ്ക്കും സിദ്ദീഖിനും എതിരെ രംഗത്തെത്തിയിട്ടുണ്ട്.

സഹപ്രവർത്തകയ്ക്കെതിരെ പ്രമുഖ താരങ്ങൾ കാണിച്ച നീതി കേടിനെ വിമർശിച്ച് അവൾക്കൊപ്പം എന്ന ഹാഷ്ടഗും സോഷ്യൽമീഡിയയിൽ സജീവമാണ്. വിഷയത്തിൽ ഭാമയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരൻ എൻഎസ് മാധവൻ.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

2004 ൽ പുറത്തിറങ്ങിയ യൂദാസ് എന്ന സിനിമയിലെ പോസ്റ്റർ പങ്കുവെച്ചാണ് എൻഎസ് മാധവൻ പ്രതിഷേധം അറിയിച്ചത്. ''ഈ പടത്തിനു ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികം മാത്രം' എന്ന കുറിപ്പോടെയാണ് എഴുത്തുകാരൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

'പരിപൂർണമായ വിശ്വസ്തതയിൽ നിന്ന് അങ്ങേയറ്റത്തെ വിശ്വാസവഞ്ചന വരെ' എന്ന ടാഗ് ലൈനിലാണ് ചിത്രം ഉള്ളത്. ബൈബിളിൽ മുപ്പത് വെള്ളിക്കാശിന് യേശുവിനെ ഒറ്റുകൊടുത്ത ആളാണ് യൂദാസ്.

കൂറുമാറിയതിൽ ഭാമയ്ക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. നടി രേവതിയും സംവിധായകൻ ആഷിക് അബുവും അടക്കമുള്ളവർ ഭാമയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. സിദ്ദിഖ് മൊഴി മാറ്റിയത് മനസ്സിലാക്കാമെന്നും എന്നാൽ ഭാമയുടെ ഭാഗത്തു നിന്നും പ്രതീക്ഷിച്ചില്ലെന്നുമായിരുന്നു രേവതിയുടെ പ്രതികരണം.

First published:

Tags: Actress attack, Actress attack case, Bhamaa