തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളെ കുറിച്ച് അഭ്യുഹങ്ങൾ പരക്കുന്നതിനിടെ മലയാള മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് എഴുത്തുകാരൻ എൻ. എസ് മാധവൻ. ശൈലജ ടീച്ചർ മന്ത്രിസഭയിലുണ്ടാവില്ലെന്ന റിപ്പോർട്ടുൾക്കെതിരെയാണ് എൻ എസ് മാധവൻ രൂക്ഷ വിമർശനം ഉന്നയിച്ചത്. ''Shailaja teacher will be dropped. Latest Rumohr mongering by Malayalam media. ഇവന്മാര്‍ക്ക് വേറെ പണിയൊന്നുമില്ലെ? വെറുപ്പിക്കല്‍സ്,'' എന്നാണ് എന്‍. എസ് മാധവന്‍ പറഞ്ഞത്.
മന്ത്രിസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെ എല്ലാവരും പുതുമുഖങ്ങളായിരിക്കുമെന്ന വാർത്ത ചില മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ആദ്യ പിണറായി സർക്കാരിൽ ആരോഗ്യമന്ത്രിയെന്ന നിലയിൽ തിളങ്ങിയ ശൈലജ ടീച്ചറെയും ഒഴിവാക്കുമെന്ന് വാർത്തയിൽ പറഞ്ഞിരുന്നു. കെ കെ ശൈലജയെ ഒഴിവാക്കാൻ ഒരു മുതിർന്ന നേതാവ് കരുക്കൾ നീക്കുന്നതായും വാർത്തയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമങ്ങൾക്കെതിരെ പരിഹാസവുമായി എൻ എസ് മാധവൻ രംഗത്തുവന്നത്.
Shailaja teacher will be dropped. Latest rumour mongering by Malayalam media. ഇവന്മാർക്ക് വേറെ പണിയൊന്നുമില്ലെ? വെറുപ്പിക്കൽസ്.
— N.S. Madhavan (@NSMlive) May 16, 2021
അതിനിടെ രണ്ടാം പിണറായി മന്ത്രിസഭയില്‍ ഒരു സീറ്റില്‍ വിജയിച്ച നാല് ഘടകകക്ഷികള്‍ക്ക് രണ്ടരവര്‍ഷം വീതം മന്ത്രിസ്ഥാനം വിഭജിച്ച് നല്‍കിയേക്കുമെന്ന് റിപ്പോർട്ട്. എല്‍.ജെ.ഡിയ്ക്കും, ആര്‍.എസ്.പി (ലെനിനിസ്റ്റ്)ക്കും മന്ത്രിസ്ഥാനമുണ്ടാകില്ല. കേരള കോണ്‍ഗ്രസ് എം, ജെ.ഡി.എസ്, എന്‍.സി.പി എന്നിവര്‍ക്ക് ഓരോ മന്ത്രിസ്ഥാനം ലഭിക്കും. കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.ബി. ഗണേഷ് കുമാര്‍, ആന്‍റണി രാജു, അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങിവര്‍ക്ക് രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം വിഭജിച്ച് നല്‍കാനാണ് സി.പി.എം നിർദേശം. ഇന്ന് നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഈ കക്ഷികളോട് സി.പി.എം ഇക്കാര്യം വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.
You May Also Like- 'നാം വ്യത്യസ്തരാകാൻ കടപ്പെട്ടവർ; സത്യപ്രതിജ്ഞ ആഘോഷമാക്കരുത്': ബിനോയ് വിശ്വം
അതേസമയം രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ സെന്‍ട്രല്‍ സറ്റേഡിയത്തില്‍ തന്നെ നടക്കും. അതേസമയം കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറച്ചേക്കുമെന്നാണ് വിവരം. മെയ് 20നാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്. 750 പേരെ പങ്കെടുപ്പിക്കുമെന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്നാണ് പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നത്.
തിരുവനന്തപുരം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിൽഡ സത്യപ്രതിജ്ഞ ചടങ്ങ് മാത്രമാക്കി നടത്തണമെന്നും ആവശ്യമുയർന്നിരുന്നു. വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ സത്യപ്രതിജ്ഞ നടത്തി സര്‍ക്കാര്‍ മാതൃക കാട്ടണമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എയും ആവശ്യപ്പെട്ടിരുന്നു.
പരമാവധി 250- 300 പേരെ പങ്കെടുപ്പിക്കാനാകും തീരുമാനം. പന്തലിന്‍റെ ജോലികൾ സെൻട്രൽ സ്റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala news, KK Shailaja, Malayalam Media, NS Madhavan, Pinarayi cabinet