നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഇടതുമുന്നണിയില്‍ ചേക്കേറിയ നായര്‍ നേതാക്കളുടെ പരിപ്പ് കേരളത്തില്‍ വേവില്ല'

  'ഇടതുമുന്നണിയില്‍ ചേക്കേറിയ നായര്‍ നേതാക്കളുടെ പരിപ്പ് കേരളത്തില്‍ വേവില്ല'

  ജി. സുകുമാരൻ നായർ

  ജി. സുകുമാരൻ നായർ

  • Share this:
   കോട്ടയം: കേരള കോൺഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയെ പേരെടുത്തു പറയാതെ രൂക്ഷമായി വിമര്‍ശിച്ച് എന്‍ എസ് എസ്. ഇടതുമുന്നണിയില്‍ പുതിയതായി ചേക്കേറിയ നായര്‍ നേതാക്കളുടെ പരിപ്പ് കേരളത്തില്‍ വേവില്ലെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ആചാരനുഷ്ടാനങ്ങള്‍ സംരക്ഷിക്കുക എന്ന നിലപാടില്‍ സംഘടന ഉറച്ചു നില്‍ക്കുമെന്നും എൻഎസ്എസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

   എന്‍ എസ് എസിനു സമദൂര നിലപാടില്‍ നിന്നു മാറാന്‍ സുകുമാരന്‍ നായര്‍ക്ക് അവകാശമില്ലെന്ന് കഴിഞ്ഞദിവസം ബാലകൃഷ്ണപിള്ള പറഞ്ഞിരുന്നു. ഇതിനെതിരെയാണ് രൂക്ഷ വിമര്‍ശനവുമായി എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ തന്നെ രംഗത്തെത്തിയത്.

   ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങിയത് കോടിയേരിയുടെ കാലത്തെന്ന് സെന്‍കുമാര്‍
    അയ്യപ്പജ്യോതിയില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്ന് പറഞ്ഞതിനാണ് ഒരു പ്രബല മുന്നണിയിലെ നേതാക്കള്‍ എന്‍ എസ് എസിനെതിരെ തിരിഞ്ഞിരിക്കുന്നത്. ഇതില്‍ ഇപ്പോള്‍ ചേക്കേറിയ നേതാവുമുണ്ട്. അവര്‍ നായന്മാര്‍ കൂടി ആകുമ്പോള്‍ എന്തുമാകാം എന്നാണ് കരുതുന്നത്. എന്നാല്‍, ആ പരിപ്പൊന്നും എന്‍ എസ് എസിനു മുന്നില്‍ വേവില്ലെന്ന് മനസിലാക്കണമെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറയുന്നു.

   വനിതാ മതിൽ: ഒരു ലക്ഷം കുട്ടികളെ പങ്കെടുപ്പിക്കാൻ ബാലസംഘം

    പുറത്തുനിന്ന് എതിര്‍ക്കുന്നവരെ നേരിടാനും അകത്തുനിന്ന് വിള്ളലുണ്ടാക്കുന്നവരെ ഒറ്റപ്പെടുത്താനും സംഘടനയ്ക്ക് ശക്തിയുണ്ട്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് സർക്കാർ വനിതാമതില്‍ തീര്‍ക്കാന്‍ ഒരുങ്ങിയത്. സമ്മര്‍ദം ഉപയോഗിച്ചുള്ള മതില്‍ വനിതാമതില്‍ ആകില്ലെന്നും എന്‍ എസ് എസ് വിമര്‍ശിക്കുന്നു.


   സമദൂരത്തിന്‍റെ കാര്യത്തിലും ആചാര സംരക്ഷണത്തിന്‍റെ കാര്യത്തിലും മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്നും എന്‍ എസ് എസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

   First published:
   )}