നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മുന്നോക്കവിഭാഗങ്ങൾക്കായുള്ള സംസ്ഥാന സർക്കാരിന്റെ സാമ്പത്തികസംവരണ ഉത്തരവിൽ എൻഎസ്എസിനും എതിർപ്പ്

  മുന്നോക്കവിഭാഗങ്ങൾക്കായുള്ള സംസ്ഥാന സർക്കാരിന്റെ സാമ്പത്തികസംവരണ ഉത്തരവിൽ എൻഎസ്എസിനും എതിർപ്പ്

  സാമ്പത്തിക സംവരണത്തിന് ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്നത് എൻഎസ്എസ് ആണ്. നിയമം കേന്ദ്രസർക്കാർ പാസാക്കിയപ്പോൾ എൻഎസ്എസ് സ്വാഗതം ചെയ്തിരുന്നു.

  ജി. സുകുമാരൻ നായർ

  ജി. സുകുമാരൻ നായർ

  • News18
  • Last Updated :
  • Share this:
  കോട്ടയം: ഒടുവിൽ എൻ എസ് എസും സാമ്പത്തിക സംവരണ വിഷയത്തിൽ സർക്കാരിനെതിരെ രംഗത്തു വന്നിരിക്കുന്നു. സർക്കാർ ഇറക്കിയ ഉത്തരവ് തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വാർത്താക്കുറിപ്പ് ഇറക്കിയത്. മൂന്ന് പ്രധാനപെട്ട കാര്യങ്ങളിൽ തിരുത്ത് വേണമെന്നാണ് എൻഎസ്എസ് സർക്കാരിനോട് ആവശ്യപ്പെടുന്നത്.

  ഒന്ന്, നിയമനം സംബന്ധിച്ചാണ്. സാമ്പത്തിക സംവരണം നടപ്പാക്കുമ്പോൾ ജാതി സംവരണത്തിന്റെ അതേ മാതൃക പാലിക്കണം. അതായത് ഒരു തസ്തികയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉദ്യോഗാർഥിയെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ നേരിട്ട് മറ്റുള്ളവർക്ക് നിയമം നൽകുന്നത് അംഗീകരിക്കാനാവില്ല. അതേ വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്കായി കാത്തിരിക്കണം. ഉദ്യോഗാർത്ഥിയെ ലഭിച്ചില്ലെങ്കിൽ രണ്ട് തവണയെങ്കിലും വിജ്ഞാപനം വീണ്ടും ഇറക്കി ഉദ്യോഗാർഥിയെ കണ്ടെത്താൻ ശ്രമിക്കണം. അപ്പോഴും കഴിഞ്ഞില്ലെങ്കിൽ മാത്രം പൊതു വിഭാഗങ്ങളിൽ നിന്നുള്ളവരെ നിയമിക്കണമെന്നാണ് എൻഎസ്എസ് നിർദ്ദേശിക്കുന്ന പ്രധാനപ്പെട്ട തിരുത്ത്.

  You may also like:100 കോടി രൂപയ്ക്ക് മോഹിച്ച വീട് സ്വന്തമാക്കി ബോളിവുഡ് താരം ഹൃതിക് റോഷൻ [NEWS]വിജയദശമി ദിനത്തിൽ കൊച്ചുമകൾക്ക് ആദ്യാക്ഷരം കുറിച്ച് ആരോഗ്യമന്ത്രി ശൈലജ ടീച്ചർ
  [NEWS]
  വിജയദശമിനാളിൽ പേരക്കുട്ടിക്ക് ആദ്യാക്ഷരം കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ [NEWS]

  ഉത്തരവ് നടപ്പാക്കിയതിൽ ഉദ്യോഗാർത്ഥികൾ നേരിടുന്ന മറ്റൊരു പ്രധാനപ്പെട്ട വിവേചനവും എൻഎസ്എസ് ചൂണ്ടിക്കാട്ടുന്നു. 2020 ജനുവരി മൂന്ന് മുതൽ ഉത്തരവിന് മുൻകാല പ്രാബല്യം വേണം എന്നാണ് എൻഎസ്എസ് ആവശ്യപ്പെടുന്നത്. ആ കാലയളവിൽ ഉള്ള നിയമന ഉത്തരവും ശുപാർശകളും പുതുക്കി ക്രമീകരിക്കണം. മുന്നോക്ക വിഭാഗങ്ങൾക്ക് ഈ കാലയളവിൽ നഷ്ടപ്പെട്ടു പോയിട്ടുള്ള തൊഴിലവസരങ്ങൾ ലഭ്യമാക്കണമെന്നാണ് എൻഎസ്എസ് ആവശ്യപ്പെടുന്നത്. ഇപ്പോൾ, സർക്കാർ ഇറക്കിയ ഉത്തരവ് തുല്യനീതിക്ക് നിരക്കാത്തതാണെന്നും എൻഎസ്എസ് കുറ്റപ്പെടുത്തുന്നു. ഇക്കാര്യത്തിൽ അടിയന്തര മാറ്റം വേണം എന്നാണ് എൻഎസ്എസ് ആവശ്യപ്പെട്ടിരിക്കുന്നത്.

  മൂന്നാമത്തെ പ്രധാനപ്പെട്ട തിരുത്തൽ ആവശ്യപ്പെടുന്നത് സാമ്പത്തിക സംവരണത്തിന് നിശ്ചയിക്കുന്ന ടേൺ സംബന്ധിച്ചാണ്. നിലവിലെ ഉത്തരവ് പ്രകാരം ഒരു തസ്തികയിൽ ഒമ്പത് ഒഴിവുണ്ടെങ്കിൽ മാത്രമാണ് സാമ്പത്തിക സംവരണം പ്രാബല്യത്തിൽ വരിക. 9, 19, 29 എന്നീ ക്രമത്തിലാണ് ടേൺ നിശ്ചയിച്ചിരിക്കുന്നത്. ഇത് തിരുത്തി 3,11, 23, 35,47 എന്നീ ക്രമത്തിൽ മാറ്റണമെന്നും എൻഎസ്എസ് ആവശ്യപ്പെടുന്നു.  സർക്കാരിന് രാഷ്ട്രീയ തിരിച്ചടി

  സാമ്പത്തിക സംവരണത്തിന് ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്നത് എൻഎസ്എസ് ആണ്. നിയമം കേന്ദ്രസർക്കാർ പാസാക്കിയപ്പോൾ എൻഎസ്എസ് സ്വാഗതം ചെയ്തിരുന്നു. സംസ്ഥാന സർക്കാർ ഈ ഉത്തരവ് നടപ്പാക്കുന്നതിനെതിരെ പലതവണ രംഗത്തു വരികയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ സംസ്ഥാന സർക്കാർ ഉത്തരവ് നടപ്പാക്കിയതോടെ എസ്എൻഡിപി, മുസ്ലിം സംഘടനകൾ, വിവിധ ജാതി സംഘടനകൾ എന്നിവയിൽ നിന്ന് കടുത്ത വിമർശനമാണ് ഉയർന്നത്. ഇവർ യോജിച്ചുള്ള സമരത്തിനും തയ്യാറെടുക്കുകയാണ്.

  ഇതിനിടെയാണ് പിന്തുണ പ്രഖ്യാപിച്ചിരുന്ന എൻഎസ്എസും സംസ്ഥാന സർക്കാർ ഉത്തരവിനെ തള്ളി രംഗത്തെത്തിയിരിക്കുന്നത്. ഉത്തരവിൽ തിരുത്ത് വരുത്താതെ സർക്കാർ നിലപാടിനെ സ്വാഗതം ചെയ്യാൻ കഴിയില്ല എന്നാണ് എൻഎസ്എസ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ വിവിധ ജാതി സംഘടനകളിൽ നിന്നും മത സംഘടനകളിൽ നിന്നും കടുത്ത വിമർശനം ഉയർന്ന സാഹചര്യത്തിൽ ഇനിയൊരു തിരുത്തിന് സർക്കാർ തയ്യാറാകുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്. ഫലത്തിൽ സാമ്പത്തിക സംവരണം കൊണ്ട് ഉദ്ദേശിച്ച പ്രയോജനം സർക്കാരിന് ലഭിക്കുമോ എന്നതും തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ അറിയാനാകു. ഏതായാലും സാമ്പത്തിക സംവരണം നടപ്പാക്കിയതോടെ മുഴുവൻ സംഘടനകളുടെയും കടുത്ത വിമർശനം കേൾക്കേണ്ടി വന്നത് സർക്കാരിന്റെ മുന്നിലുള്ള വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
  Published by:Joys Joy
  First published:
  )}