എൻഎസ്എസും ഡിജിറ്റലിൽ; ചരിത്രത്തിൽ ആദ്യമായി ബജറ്റ് സമ്മേളനം വീഡിയോ കോൺഫറൻസ് വഴി

ഇതാദ്യമായാണ് ഒരു സാമുദായിക സംഘടന അവിടെ ഏറ്റവും പ്രധാനപ്പെട്ട യോഗം വീഡിയോ കോൺഫറൻസ് വഴി നടത്തുന്നത്. 

News18 Malayalam | news18-malayalam
Updated: June 23, 2020, 9:03 AM IST
എൻഎസ്എസും ഡിജിറ്റലിൽ; ചരിത്രത്തിൽ ആദ്യമായി ബജറ്റ് സമ്മേളനം വീഡിയോ കോൺഫറൻസ് വഴി
News18 Malayalam
  • Share this:
കോട്ടയം: കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ എൻഎസ്എസ് ബജറ്റ് സമ്മേളനം വീഡിയോ കോൺഫ്രൻസ് വഴി നടത്തും.  സംസ്ഥാനത്തെ അറുപതോളം താലൂക്ക് യൂണിയന്‍ ഓഫീസുകളിലിരുന്ന് പ്രതിനിധികള്‍ യോഗത്തിൽ പങ്കെടുക്കും. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ഉൾപ്പെടെ മുഖ്യനേതാക്കള്‍ മാത്രമാകും ചങ്ങനാശ്ശേരി പെരുന്ന ആസ്ഥാനത്തുണ്ടാകുക. ഇതു സംബന്ധിച്ച സാങ്കേതിക സംവിധാനങ്ങളുടെ ട്രയല്‍ റണ്‍ ഇന്നലെ നടന്നു.  വരുന്ന ഒരു വർഷത്തേക്കുള്ള ബജറ്റ് അവതരണമാണ് ജി. സുകുമാരൻ നായർ നടത്തുക.

Realated News - കോവിഡ് 19: കരയോഗ പൊതുയോഗങ്ങൾ ഒഴിവാക്കണമെന്ന് എൻ എസ് എസ്

ഇതാദ്യമായാണ് സംസ്ഥാനത്തെ ഒരു സാമുദായിക സംഘടന അവിടെ ഏറ്റവും പ്രധാനപ്പെട്ട യോഗം വീഡിയോ കോൺഫറൻസ് വഴി നടത്തുന്നത്.  നേരത്തെ  കോവിഡ്  രോഗബാധ രണ്ടാംഘട്ടത്തിൽ പൊട്ടിപ്പുറപ്പെട്ട സമയത്ത് സാമുദായിക യോഗങ്ങൾ  നിർത്തിവെക്കണമെന്ന തീരുമാനവും മാർച്ച് 9 നു തന്നെ  എൻഎസ്എസ്  എടുത്തിരുന്നു.

TRENDING:H1B VISA | എച്ച്1 ബി വിസ നിയന്ത്രണങ്ങള്‍ക്കുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു; ഇന്ത്യക്കാർ ആശങ്കയിൽ [NEWS]ഗർഭിണിയായ യുവതി മരിച്ചു; ചിതയിൽ ചാടി മരിക്കാൻ ശ്രമിച്ച ഭർത്താവ് പിന്നീട് കിണറ്റിൽ ചാടി ജീവനൊടുക്കി [PHOTOS]Fuel Price Hike | തുടർച്ചയായി പതിനേഴാം ദിവസവും ഇന്ധനവില മുകളിലേക്ക്; ഡീസലിന് വർധിച്ചത് 9.50 രൂപ; പെട്രോളിന് 8.52 രൂപ [NEWS]

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനം സംബന്ധിച്ച് എൻഎസ്എസ് നിലപാടുകളും യോഗത്തിൽ അവതരിപ്പിക്കും. ക്ഷേത്രങ്ങൾ തുറന്നു പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ എൻഎസ്എസ് കാര്യമായി അഭിപ്രായം പറഞ്ഞിരുന്നില്ല. മന്നംജയന്തി സമ്മേളനത്തിന് പുറമേ എൻഎസ്എസ് നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട വാർഷിക യോഗമാണ് ബജറ്റ് സമ്മേളനം.
First published: June 23, 2020, 8:53 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading