മോദി സര്‍ക്കാരിന്റെ നീതിബോധവും ഇച്ഛാശക്തിയും തെളിയിക്കുന്നു: NSS

News18 Malayalam
Updated: January 10, 2019, 6:53 AM IST
മോദി സര്‍ക്കാരിന്റെ നീതിബോധവും ഇച്ഛാശക്തിയും തെളിയിക്കുന്നു: NSS
  • Share this:
ചങ്ങനാശേരി: മുന്നോക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയതില്‍ കേന്ദ്ര സര്‍ക്കാരിനെ അനുമോദിച്ച് എന്‍.എസ്.എസ്.

എല്ലാ വിഭാഗങ്ങള്‍ക്കും സമൂഹികനീതി നടപ്പാക്കാനുള്ള മോദി സര്‍ക്കാരിന്റെ നീതി ബോധവും ഇച്ഛാശക്തിയുമാണ് ഇതിലൂടെ തെളിയിച്ചിരിക്കുന്നതെന്നും ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

നിലവിലുള്ള സംവരണ വ്യവസ്ഥയ്ക്ക് മാറ്റം വരുത്താതെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടിത്തിയത് ചരിത്രപരമായ തീരുമാനമാണെന്ന് എന്‍.എസ്.എസ് പറയുന്നു.

Also Read സാമ്പത്തിക സംവരണ ബിൽ രാജ്യസഭയിലും പാസായി

മന്നത്തു പദ്മനാഭന്റെ കാലം മുതല്‍ക്കേ എന്‍.എസ്.എസ് ഇക്കാര്യം ആവശ്യപ്പെട്ടതാണ്. മുന്നോക്ക സംവരണത്തെ കുറിച്ച് പഠിക്കാന്‍ 2006-ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സിന്‍ഹു കമ്മീഷന് മുന്നില്‍ എന്‍.എസ്.എസ് തെളിവുകളും വിവരങ്ങളും ഹാജരാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കാണമെന്ന് എന്‍.എസ്.എസ് ആവശ്യപ്പെട്ടുകൊണ്ടിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വന്നതെന്നും സുകുമാരന്‍ നായര്‍ പത്രക്കുറിപ്പില്‍ പറയുന്നു.

First published: January 9, 2019, 11:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading