കോട്ടയം: അന്തരിച്ച കേരള കോൺഗ്രസ് എം ചെയർമാനും മുൻ ധനമന്ത്രിയുമായ കെഎം മാണിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി എൻഎസ്എസ്. മാണിയുടെ വിയോഗത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് അനുശോചന കുറിപ്പിൽ എൻഎസ്എസ് വ്യക്തമാക്കുന്നു.
also read:
KM MANI PASSES AWAY | വല്ലാത്ത ശൂന്യത.. പകര്‍ന്നു തന്ന ധൈര്യമെല്ലാം ചോര്‍ന്നുപോകുന്നതുപോലെ; സ്നേഹത്തിന്റെയും കരുതലിന്റെയും കടലായിരുന്നു അച്ചാച്ചന്: ജോസ് കെ മാണി
കേരള രാഷ്ട്രീയത്തിലെ അതികായനും ദീർഘകാലം കേരള ഭരണത്തിൽ മുഖ്യപങ്ക് വഹിച്ച കഴിവുറ്റ ഭരണ തന്ത്രജ്ഞനുമാണ് കെഎം മാണിയെന്ന് എൻഎസ്എസ് അനുശോചിച്ചു. എൻഎസ്എസുമായി എന്നും നല്ല ബന്ധം പുലർത്തിയ ആളാണ് മാണിയെന്നും എൻഎസ്എസ് പറയുന്നു.
മാണിയുടെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്ന് അനുശോചന കുറിപ്പിൽ എൻഎസ്എസ് വ്യക്തമാക്കുന്നു.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കെഎം മാണി വൈകിട്ട് അഞ്ചുമണിയോടെയാണ് അന്തരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.