• HOME
  • »
  • NEWS
  • »
  • kerala
  • »
  • NSS| 'മന്നത്ത് പത്മനാഭന്റെ കാര്യത്തിൽ സർക്കാരിന് ഇരട്ടത്താപ്പ്'; മന്നം ജയന്തിയിൽ സർക്കാരിനെതിരെ എൻഎസ്എസ്

NSS| 'മന്നത്ത് പത്മനാഭന്റെ കാര്യത്തിൽ സർക്കാരിന് ഇരട്ടത്താപ്പ്'; മന്നം ജയന്തിയിൽ സർക്കാരിനെതിരെ എൻഎസ്എസ്

മന്നം ജയന്തി ദിനത്തിൽ നെഗോഷ്യബിൾ ഇൻസ്ട്രുമെൻസ് ആക്ട് പ്രകാരം സമ്പൂർണ്ണ അവധി നൽകണമെന്ന എൻഎസ്എസിന്റെ ആവശ്യം സംസ്ഥാന സർക്കാർ പരിഗണിക്കാത്തതിനെതിരെയാണ് രൂക്ഷവിമർശനം ഉന്നയിച്ചത്.

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ

  • Last Updated :
  • Share this:
കോട്ടയം: മന്നം ജയന്തി ദിനത്തിൽ (Mannam Jayanthi Day) പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് എൻഎസ്എസ് (NSS) ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ (G Sukumaran Nair) സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. മന്നം ജയന്തി ദിനത്തിൽ അവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിലാണ് സർക്കാരിനെ സുകുമാരൻ നായർ വിമർശിച്ചത്. മന്നംജയന്തി നിയന്ത്രിത അവധിയായി കഴിഞ്ഞ യുഡിഎഫ് സർക്കാരാണ് പ്രഖ്യാപിച്ചത്. എന്നാൽ നെഗോഷ്യബിൾ ഇൻസ്ട്രുമെൻസ് ആക്ട് പ്രകാരം സമ്പൂർണ്ണ അവധി നൽകണമെന്ന് ആവശ്യം എൽഡിഎഫ് സർക്കാരിനോട് എൻഎസ്എസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് സംസ്ഥാന സർക്കാർ ചെയ്തത് എന്ന് ജി സുകുമാരൻ നായർ ആരോപിച്ചു. മന്നത്തു പത്മനാഭന്റെ പേരിൽ സംസ്ഥാന സർക്കാരിന് മുന്നിൽ എൻഎസ്എസിന്റെ ഏക ആവശ്യം ഇതായിരുന്നു എന്നും ജി സുകുമാരൻ നായർ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മന്നത്ത് പത്മനാഭന്റെ പ്രവർത്തനങ്ങളെ അംഗീകരിച്ചുകൊണ്ട് പല സന്ദർഭങ്ങളിൽ ബഹുമതികൾ നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാർ നവോത്ഥാന നായകനായി ചിലയിടത്ത് അദ്ദേഹത്തിന്റെ ചിത്രം ഉയർത്തിപ്പിടിക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ പേരിൽ അവധി നൽകാൻ ആവശ്യപ്പെട്ടപ്പോൾ മുടന്തൻ ന്യായം ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. ഈ ഇരട്ടത്താപ്പ് നയം ജനങ്ങൾ മനസ്സിലാക്കും എന്ന് സർക്കാർ കരുതണമെന്നും ജി സുകുമാരൻ നായർ പറയുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഒരുപോലെ കാണുകയും സർക്കാർ ചെയ്ത ശരിയായ നടപടികൾ അംഗീകരിക്കുകയും ചെയ്യുന്ന രീതിയാണ് എൻഎസ്എസ് സ്വീകരിക്കുന്നത്. അതേസമയം തെറ്റായ നയങ്ങളെ വിമർശിക്കുന്ന സമീപനം എൻഎസ്എസ്  എടുക്കാറുണ്ട്.   എൻഎസ്എസിനോട്  തെറ്റായ സമീപനം സ്വീകരിക്കുന്നവർ തിരുത്തിയില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം അവർ തന്നെ അനുഭവിക്കേണ്ടി വരുമെന്നും ജി സുകുമാരൻ നായർ മുന്നറിയിപ്പു നൽകുന്നു.

Also Read- Governor Arif Mohammad Khan| 'ഡി - ലിറ്റ് വിഷയത്തിൽ വിവാദം ഉണ്ടാക്കുന്നുവർ ആദ്യം ഭരണഘടന വായിക്കണം; നിരുത്തരവാദപരമായ പ്രസ്താവനയ്ക്ക് മറുപടിയില്ല': ഗവർണർ

ശബരിമല പ്രക്ഷോഭം സമയത്താണ് എൻഎസ്എസും ഇടതു സർക്കാരും നേരിട്ട് ഏറ്റുമുട്ടൽ ഉണ്ടായത്. ശബരിമല പ്രക്ഷോഭത്തിൽ മുൻനിരയിലായിരുന്നു എൻഎസ്എസ്. സർക്കാർ നിലപാടുകളെ അതിരൂക്ഷമായ ഭാഷയിലാണ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പലതവണ വിമർശിച്ചിരുന്നത്. നാമജപ ഘോഷയാത്ര നടത്തുന്നതിൽ അടക്കം എൻഎസ്എസ് നിർണായക പങ്കുവഹിച്ചിരുന്നു. ആചാരസംരക്ഷണം എന്നത് മാത്രമാണ് ഇക്കാര്യത്തിൽ അജണ്ട എന്നായിരുന്നു ജി സുകുമാരൻ നായർ വിശദീകരിച്ചിരുന്നത്. മുന്നോക്ക സംവരണം സംസ്ഥാനത്തു നടപ്പാക്കാൻ വൈകിയപ്പോഴും സംസ്ഥാന സർക്കാരിനെതിരെ എൻഎസ്എസ് രംഗത്തുവന്നിരുന്നു. മുന്നോക്ക സംവരണത്തിനായി സർവ്വേ എടുക്കുന്നതിന് അപാകത ചൂണ്ടിക്കാട്ടിയും എൻഎസ്എസ് രംഗത്തുവന്നിരുന്നു. സാമ്പിൾ സർവ്വേ മാത്രം എടുക്കുന്ന രീതി അംഗീകരിക്കാനാകില്ല എന്നായിരുന്നു എൻഎസ്എസ് നിലപാട്. എന്നാൽ സംസ്ഥാന സർക്കാർ ഇത് പരിഗണിച്ചില്ല. ഇതോടെ ഹൈക്കോടതിയെ സമീപിച്ച് നിർണായക ഇടപെടൽ നടത്തിയിരുന്നു.

ഏതായാലും  മന്നം ജയന്തി അവധിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിനെ വിമർശിച്ച എൻഎസ്എസ് നിലപാടിനെ കോൺഗ്രസും ബി ജെ പിയും സ്വാഗതം ചെയ്തു. ഇക്കാര്യത്തിൽ നിഷേധാത്മക നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ വിമർശിച്ചു. എൻഎസ്എസ് ഉന്നയിച്ച ആവശ്യം അംഗീകരിക്കണമെന്ന് പെരുന്നയിലെത്തി ആ കെ മുരളീധരൻ എംപിയും ആവശ്യപ്പെട്ടു.
Published by:Rajesh V
First published: