നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'താല്‍പര്യമില്ല'; UDF നേതാക്കൾക്ക് സന്ദർശന അനുമതി നിഷേധിച്ച് NSS; കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ലീഗ് നേതാക്കൾക്കും അനുമതിയില്ല

  'താല്‍പര്യമില്ല'; UDF നേതാക്കൾക്ക് സന്ദർശന അനുമതി നിഷേധിച്ച് NSS; കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ലീഗ് നേതാക്കൾക്കും അനുമതിയില്ല

  "തനിക്ക് ഒരു രാഷ്ട്രീയ നേതാവിനെയും കാണാൻ താൽപര്യമില്ല" എന്ന നിലപാടാണ് ഇപ്പോഴുള്ളതെന്ന് ജി സുകുമാരൻ നായർ

  ജി. സുകുമാരൻ നായർ

  ജി. സുകുമാരൻ നായർ

  • Last Updated :
  • Share this:
  തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ആണ് യുഡിഎഫ് നേതാക്കൾ വിവിധ സാമുദായിക നേതാക്കളുമായി സന്ദർശനം ആരംഭിച്ചത്. മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി വിവിധ ക്രിസ്ത്യൻ സഭാ ആസ്ഥാനങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. തിരുവനന്തപുരത്ത് സീറോ മലങ്കര സഭാ ആസ്ഥാനത്ത് എത്തി കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

  ഇതിന് പിന്നാലെയാണ് ഇന്ന് എൻഎസ്എസ് ആസ്ഥാനത്തെത്താൻ തീരുമാനിച്ചിരുന്നത്. തിരുവനന്തപുരത്തു നിന്നുള്ള യാത്രമധ്യേ പെരുന്നയിൽ എത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ സന്ദർശന അനുമതി നൽകിയില്ല എന്നാണ് വിവരം. "തനിക്ക് ഒരു രാഷ്ട്രീയ നേതാവിനെയും കാണാൻ താൽപര്യമില്ല" എന്ന നിലപാടാണ് ഇപ്പോഴുള്ളതെന്ന് ജി സുകുമാരൻ നായർ ന്യൂസ് 18 നോട് പറഞ്ഞു.

  Also Read 'ചലച്ചിത്ര അക്കാദമി എ.കെ.ജി സെന്‍ററിന്‍റെ പോഷക സംഘടനയാണോ?'; സര്‍ക്കാരിനെതിരെ രമേശ് ചെന്നിത്തല

  അതേസമയം കുഞ്ഞാലിക്കുട്ടി അനുമതി ചോദിച്ചോ എന്ന കാര്യത്തോട് പ്രതികരികരിച്ചില്ല. കുഞ്ഞാലിക്കുട്ടി എത്തുന്നത് അറിഞ്ഞ നിരവധി മാധ്യമ പ്രവർത്തകർ പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് എത്തിയിരുന്നു. എൻഎസ്എസ് ആസ്ഥാനം സന്ദർശിക്കുമെന്ന് തിരുവനന്തപുരത്തെ ചില മാധ്യമപ്രവർത്തകരോട് കുഞ്ഞാലിക്കുട്ടിയോട് അടുപ്പമുള്ളവർ വ്യക്തമാക്കിയിരുന്നു.

  അനുമതിയില്ലാത്തത് കുഞ്ഞാലിക്കുട്ടിക്ക് മാത്രമല്ല

  ഇന്ന് പി കെ കുഞ്ഞാലിക്കുട്ടി സന്ദർശനാനുമതി നിഷേധിച്ചെങ്കിലും ഇത് കുഞ്ഞാലിക്കുട്ടിയോട് മാത്രമുള്ള അകലം അല്ല എന്നാണ് സൂചന. ഒരു രാഷ്ട്രീയ നേതാക്കളെയും കാണുന്നില്ല എന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറയുമ്പോൾ കഴിഞ്ഞ ആഴ്ച നടന്ന സംഭവങ്ങളും പ്രസക്തമാണ്.

  ജനുവരി 3ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും എൻഎസ്എസ് ആസ്ഥാനത്തെത്തിയതായി വാർത്തകളുണ്ടായിരുന്നു. ചില ടെലിവിഷൻ ചാനലുകൾ ഇതുസംബന്ധിച്ച് വാർത്ത നൽകിയതാണ്. എന്നാൽ പിന്നീട് ഉമ്മൻചാണ്ടി തന്നെ ഇത് നിഷേധിച്ചിരുന്നു. അന്നും അനുമതി നിഷേധിച്ചതായി ആണ് സൂചനകൾ. പിന്നീട് രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ചങ്ങനാശേരിയിൽ എത്തിയിരുന്നു. ചങ്ങനാശ്ശേരി രൂപത ആസ്ഥാനത്തെത്തി അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം ആയി അന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു.

  സുകുമാരൻ നായരുടെ അകലത്തിന് കാരണമെന്ത് ?

  തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെയാണ് യുഡിഎഫ് നേതാക്കളോട് എൻഎസ്എസ് അകലം പാലിക്കുന്നത്. രമേശ് ചെന്നിത്തലയ്ക്ക് പകരം ഉമ്മൻചാണ്ടിയെ നേതൃസ്ഥാനത്ത് എത്തിക്കണമെന്ന് ഘടകകക്ഷികളുടെ അഭിപ്രായം ഉയരുന്നതിനിടെയാണ് സുകുമാരൻ നായർ യുഡിഎഫ് നേതാക്കളോട് അകലം കാണിക്കുന്നത് എന്നതാണ് ശ്രദ്ധേയം. നേരത്തെ രമേശ്‌ ചെന്നിത്തലയെ ആഭ്യന്തര മന്ത്രി ആക്കാൻ സുകുമാരൻ നായർ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. താക്കോൽ സ്ഥാനത്ത് നായർ വേണമെന്ന് അദ്ദേഹത്തിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു.

  മുസ്ലിം ലീഗ് അഞ്ചാംമന്ത്രി വിഷയം ഉന്നയിച്ചപ്പോൾ ഏറ്റവും വലിയ എതിർപ്പുമായി എത്തിയത് എൻഎസ്എസ് ആയിരുന്നു. അതിന് പിന്നാലെയായിരുന്നു തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന എൻഎസ്എസ് സമ്മേളനത്തിൽ നായർ വിഭാഗത്തിന് താക്കോൽ സ്ഥാനം വേണമെന്ന് സുകുമാരൻനായർ ആവശ്യപ്പെട്ടത്. ഉമ്മൻചാണ്ടിയെ നേതൃനിരയിൽ എത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടെ രമേശ് ചെന്നിത്തല അവഗണിക്കപ്പെടും എന്ന് ഉറപ്പായതോടെയാണ് ജി സുകുമാരൻ നായർ ഇതിൽ അതൃപ്തി കാട്ടുന്നത് എന്നാണ് സൂചന.

  ജനുവരി രണ്ടിന് നടന്ന മന്നം ജയന്തി പരിപാടിയിൽ മാത്രമാണ് നേതാക്കൾക്ക് പ്രവേശനം അനുവദിച്ചത്. ഏതായാലും സുകുമാരൻ നായർ യുഡിഎഫ് നേതാക്കളോട് കാണിക്കുന്ന അകലതിന്റെ അർത്ഥം എന്താണെന്ന് വരും ദിവസങ്ങളിൽ വ്യക്തമായേക്കും.
  Published by:user_49
  First published:
  )}