ഇടത് സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകി; താലൂക്ക് യൂണിയൻ പിരിച്ചുവിട്ട് NSS

യുഡിഎഫ് സ്ഥാനാർത്ഥിക്കുവേണ്ടി പ്രവർത്തിക്കണമെന്ന നിർദ്ദേശം കരയോഗം അംഗങ്ങളുടെ വീടുകളിൽ എത്തിക്കണമെന്ന നിർദ്ദേശം യൂണിയൻ കമ്മിറ്റി നിരാകരിച്ചിരുന്നു

news18
Updated: March 25, 2019, 10:52 AM IST
ഇടത് സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകി; താലൂക്ക് യൂണിയൻ പിരിച്ചുവിട്ട് NSS
News 18
  • News18
  • Last Updated: March 25, 2019, 10:52 AM IST
  • Share this:
ആലപ്പുഴ: ഇടത് സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകിയ താലൂക്ക് യൂണിയൻ എൻ.എസ്.എസ് നേതൃത്വം പിരിച്ചുവിട്ടു. മാവേലിക്ക ലോക്സഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിന് സ്വീകരണം നൽകിയതിനാണ് എൻ.എസ്.എസ് മാവേലിക്കര യൂണിയൻ പിരിച്ചുവിട്ടത്. താലൂക്ക് യൂണിയൻ ഓഫീസിൽ ഇടത് സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകിയത് വിവാദമായതോടെ പ്രസിഡന്‍റ് ഒഴികെയുള്ള താലൂക്ക് യൂണിയൻ കമ്മിറ്റി അംഗങ്ങളെ ചങ്ങനാശേരിയിലെ എൻ.എസ്.എസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി രാജി എഴുതി വാങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് മാവേലിക്കര താലൂക്ക് യൂണിയൻ എൻ.എസ്.എസ് നേതൃത്വം പിരിച്ചുവിട്ടത്. അഞ്ച് അംഗ അഡ്ഹോക്ക് കമ്മിറ്റി നിയോഗിക്കുകയും ചെയ്തു.

രാഹുല്‍ ശ്രമിക്കുന്നത് താമര ചിഹ്നത്തില്‍ സ്ഥാനാര്‍ഥി ഇല്ലാത്തിടത്ത് മത്സരിക്കാന്‍; വാരാണസിയില്‍ മത്സരിക്കട്ടെ: കോടിയേരി

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് എൻ.എസ്.എസ് സ്വീകരിച്ച നയത്തിന് വിരുദ്ധമായി എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകിയതോടെയാണ് നേതൃത്വം ഇടപെട്ട് മാവേലിക്കര താലൂക്ക് യൂണിയൻ പിരിച്ചുവിട്ടത്. മാവേലിക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കുവേണ്ടി പ്രവർത്തിക്കണമെന്ന നിർദ്ദേശം കരയോഗം അംഗങ്ങളുടെ വീടുകളിൽ എത്തിക്കണമെന്ന നിർദ്ദേശം യൂണിയൻ കമ്മിറ്റി നിരാകരിച്ചിരുന്നു. ചിലയിടത്ത് ബിജെപിക്കും മറ്റിടങ്ങളിൽ യുഡിഎഫിനും അനുകൂലമായി നിലപാട് എടുക്കണമെന്ന നേതൃത്വത്തിന്‍റെ ആവശ്യം മാവേലിക്കര യൂണിയൻ നിരാകരിക്കുകയും വിയോജനകുറിപ്പ് ഇറക്കുകയും ചെയ്തു. യൂണിയൻ പ്രസിഡന്‍റ് അഡ്വ. ടി.കെ. പ്രസാദ് മറ്റ് നാല് അംഗങ്ങളുമാണ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്.

കരയോഗം അംഗങ്ങളെ ഇടതുപക്ഷത്തിനെതിരെ അണിനിരത്തി യുഡിഎഫിന്‍റെയും ബിജെപിയുടെയും വിജയം ഉറപ്പാക്കണമെന്ന നിർദ്ദേശം അപ്രായോഗികമാണെന്ന് താലൂക്ക് യൂണിയൻ നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാവേലിക്കര യൂണിയനെതിരെ എൻ.എസ്.എസ് നേതൃത്വം നടപടിയെടുത്തത്.
First published: March 25, 2019, 10:52 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading