• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ശബരിമല'യിൽ NSS പ്രതികരിച്ചത് രാഷ്ട്രീയ പാർട്ടികളുടെ കൊടിപിടിക്കാതെ'

'ശബരിമല'യിൽ NSS പ്രതികരിച്ചത് രാഷ്ട്രീയ പാർട്ടികളുടെ കൊടിപിടിക്കാതെ'

  • Last Updated :
  • Share this:
    ചങ്ങനാശേരി: ശബരിമല വിഷയത്തിൽ ഒരു രാഷ്ട്രീയപാർട്ടികളുടെയും കൊടിപിടിക്കാതെയാണ് നായർ സർവീസ് സൊസൈറ്റി പ്രതികരിച്ചതെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. പെരുന്നയിൽ എൻ.എസ്.എസ്. എച്ച്.ആർ നേതൃസംഗമം "ഫോക്കസ് 2018" ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല പുനഃപരിശോധന ഹർജിയിൽ കോടതിവിധി മറിച്ചായാൽ കേന്ദ്രസർക്കാരിനെ സമീപിക്കുമെന്ന് സുകുമാരൻ നായർ.

    ശബരിമല വിഷയത്തിൽ സമാധാനപരമായ പ്രതിഷേധമാണ് എൻഎസ്എസിന്‍റേത്. ഇക്കാര്യത്തിൽ എൻഎസ്എസ് എടുത്ത നിലപാട് എല്ലാവർക്കുമറിയാം. അതിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

    ശബരിമല നിരോധനാജ്ഞ രണ്ടുദിവസം കൂടി നീട്ടി

    വിശ്വാസസംരക്ഷണം മാത്രമാണ് ആഗ്രഹിച്ചത്. കോടതി വിധിയെ ദുർവ്യാഖ്യാനം ചെയ്തതും ഭരണകർത്താക്കളുടെ ധാർഷ്ട്യവുമാണ് വിഷയം സങ്കീർണമാക്കിയത്. വിശ്വാസത്തെ തകർക്കാൻ ആരൊക്കെ ശ്രമിച്ചാലും അവസാനജയം ഭക്തരുടേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
    First published: