നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തെരഞ്ഞെടുപ്പിൽ സ്വീകരിക്കുന്ന ഏകപക്ഷീയ നിലപാട്; സുകുമാരൻ നായരുടെ കോലം കത്തിച്ചു

  തെരഞ്ഞെടുപ്പിൽ സ്വീകരിക്കുന്ന ഏകപക്ഷീയ നിലപാട്; സുകുമാരൻ നായരുടെ കോലം കത്തിച്ചു

  മാവേലിക്കര ചെട്ടിക്കുളങ്ങര കോയിക്കൽ തറയിലാണ് സംഭവം. സുകുമാരൻ നായർ ഏകാധിപതി ആണെന്നും പ്രതിഷേധം സമുദായത്തിന് എതിരല്ലെന്നും സുകുമാരൻ നായരെന്ന വ്യക്തിക്കെതിരെ ആണെന്നും പ്രതിഷേധക്കാർ പറഞ്ഞു.

  കോലം കത്തിക്കുന്നു

  കോലം കത്തിക്കുന്നു

  • News18
  • Last Updated :
  • Share this:
   ചെട്ടിക്കുളങ്ങര: തെരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി സുകുമാരൻ നായർ സ്വീകരിക്കുന്ന ഏകപക്ഷീയ രാഷ്ട്രീയ നിലപാടുകളിൽ പ്രതിഷേധിച്ച് ചെട്ടികുളങ്ങര എൻ എസ് എസ്  കരയോഗം ജനറൽ സെക്രട്ടറിയുടെ കോലം കത്തിച്ചു.

   സുകുമാരൻ നായർ പ്രഖ്യാപിക്കുന്ന രാഷ്ട്രീയ നിലപാടുകൾ അദ്ദേഹത്തിന്റേത് മാത്രമാണെന്നും എൻ എസ് എസിന്റേതല്ലന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. സമുദായ സംഘടനയുടെ തലപ്പത്തിരുന്ന് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിന് എതിരെയാണ് പ്രതിഷേധം ഉയർന്നത്.

   മീനുക്കുട്ടിയല്ല ഇത് അതിഥി കുട്ടി; ലാലേട്ടന്റെ പിറന്നാളിന് മോഹൻലാൽ ഉടുപ്പുമിട്ട് രണ്ടാം ക്ലാസുകാരി

   ചെട്ടിക്കുളങ്ങര പതിനാലാം നമ്പർ എൻ എസ് എസ് കരയോഗത്തിലെ ഒരു വിഭാഗം പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കുന്ന സമയത്ത് ആയിരുന്നു സംഭവം.

   കോവിഡ് പ്രതിരോധത്തിനായി 1 ലക്ഷം രൂപ സൈന്യത്തിന് നൽകി രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത സൈനികൻ

   മാവേലിക്കര ചെട്ടിക്കുളങ്ങര കോയിക്കൽ തറയിലാണ് സംഭവം. സുകുമാരൻ നായർ ഏകാധിപതി ആണെന്നും പ്രതിഷേധം സമുദായത്തിന് എതിരല്ലെന്നും സുകുമാരൻ നായരെന്ന വ്യക്തിക്കെതിരെ ആണെന്നും പ്രതിഷേധക്കാർ പറഞ്ഞു.

   'കേരളത്തെ വ്യത്യസ്തമാക്കുന്നത് 1957ലെ ഒന്നാം ഇടത് സർക്കാരിന്റെ കാലത്ത് തുടങ്ങിയ പരിഷ്കാരങ്ങൾ': കെകെ ശൈലജ ടീച്ചർ

   സി പി എമ്മിന് നിർണായക സ്വാധീനമുള്ള പ്രദേശമാണ് പ്രതിഷേധം നടന്ന കോയിക്കത്തറ അടക്കമുള്ള ചെട്ടിക്കുളങ്ങര മേഖല. വോട്ടെടുപ്പ് ദിവസം സുകുമാരൻ നായർ കൈക്കൊണ്ട യു ഡി എഫ് അനുകൂല രാഷ്ട്രൂയ നിലപാടുകളാണ് അംഗങ്ങളെ ചൊടിപ്പിച്ചത്.

   മുഖ്യമന്ത്രി ന്യൂനപക്ഷവകുപ്പ് ഏറ്റെടുത്തു; ക്രൈസ്തവ വിഭാഗങ്ങളുടെ പരാതി പരിഗണിച്ചെന്ന് സൂചന

   സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നാണ് തന്റെ വിശ്വാസമെന്ന് ആയിരുന്നു ജി സുകുമാരൻ നായർ തെരഞ്ഞെടുപ്പ് ദിവസം പറഞ്ഞിരുന്നു. രാവിലെ വോട്ട് രേഖപ്പെടുത്തിയതിനു ശേഷമായിരുന്നു സുകുമാരൻ നായർ ഇങ്ങനെ പറഞ്ഞത്. ഇതാണ് എൻ എസ് എസ് അംഗങ്ങളെ ചൊടിപ്പിച്ചത്.
   Published by:Joys Joy
   First published:
   )}