'മുന്നോക്ക കോർപ്പറേഷൻ പോരാ, പ്രത്യേക വകുപ്പ് തന്നെ ഉണ്ടാക്കണം'; ആവശ്യവുമായി എൻഎസ്എസ്

മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന് സമുദായാംഗങ്ങളുടെ ആവശ്യങ്ങളിൽ വേണ്ട രീതിയിൽ ഇടപെടാൻ കഴിയുന്നില്ല എന്നാണ് എൻഎസ്എസ് ചൂണ്ടിക്കാട്ടുന്നത്.

News18 Malayalam | news18-malayalam
Updated: June 27, 2020, 10:21 PM IST
'മുന്നോക്ക കോർപ്പറേഷൻ പോരാ,  പ്രത്യേക വകുപ്പ് തന്നെ ഉണ്ടാക്കണം'; ആവശ്യവുമായി എൻഎസ്എസ്
സുകുമാരൻ നായർ
  • Share this:
കോട്ടയം: പിണറായി സർക്കാരുമായി ഇടഞ്ഞുനിന്ന എൻഎസ്എസ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായിട്ടാണ് പുതിയ ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ്.  മുന്നോക്ക വിഭാഗങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന് സമുദായാംഗങ്ങളുടെ ആവശ്യങ്ങളിൽ വേണ്ട രീതിയിൽ ഇടപെടാൻ കഴിയുന്നില്ല എന്നാണ് ചൂണ്ടിക്കാട്ടുന്നത്. വകുപ്പ് രൂപീകരിച്ചു  മേഖലാ ജില്ലാ ഓഫീസുകളുടെ സഹായത്താൽ ഭരണ വികേന്ദ്രീകരണം നടത്തണമെന്ന് എൻഎസ്എസ് ആവശ്യപ്പെടുന്നു.

സംസ്ഥാനത്തൊട്ടാകെയുള്ള മുന്നോക്ക സമുദായകാർക്ക് നിലവിലെ സംവിധാനം കൊണ്ട് ഗുണം ലഭിക്കുന്നില്ലെന്നും ജനറൽ സെക്രട്ടറി പറയുന്നു. യുഡിഎഫ് ഭരണകാലത്ത് താക്കോൽ സ്ഥാനത്ത് നായർ പ്രതിനിധി മന്ത്രിയായി വേണമെന്ന ആവശ്യം എൻഎസ്എസ് മുന്നോട്ടുവച്ചിരുന്നു. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായത് അങ്ങനെയാണ്.

You may also like:സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറിമാർക്കെല്ലാം പുതിയ പദവികൾ; പിണറായി സർക്കാരിൻ്റെ ഉദ്യോഗസ്ഥ സ്നേഹത്തിനു പിന്നിലെന്ത്?
[NEWS]
VIRAL VIDEO | ഔദ്യോഗിക വാഹനത്തിൽ സെക്സിൽ ഏർപെട്ട് യുഎൻ ഉദ്യോഗസ്ഥൻ; വീഡിയോ കണ്ട് ഞെട്ടി യുഎൻ തലവൻ: അന്വേഷണത്തിന് ഉത്തരവ്
[PHOTO]
Mia Khalifa| ടിക് ടോക്കിൽ താരമാകാൻ മിയ ഖലീഫ; പുതിയൊരു ലോകമെന്ന് താരം
[PHOTO]


എൻഎസ്എസിന്റെ  പുതിയ ആവശ്യത്തിൽ സർക്കാർ പ്രതികരണമാണ് ഇനി അറിയാനുള്ളത്.  ശബരിമല വിഷയത്തെ തുടർന്ന് സംസ്ഥാന സർക്കാരുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു എൻഎസ്എസ്.  തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ സർക്കാർ നിലപാട് നിർണായകമാണ്.
First published: June 27, 2020, 10:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading