ജാതി സംവരണം അവസാനിപ്പിക്കണമെന്ന് ആവർത്തിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ഏത് ജാതിയിൽപ്പെട്ടവരായാലും അതിലെ പാവപ്പെട്ടവർക്കാണ് സംവരണം നൽക്കേണ്ടത്. സമ്പന്നന്മാർ ജാതിയുടെ പേരിൽ ആനുകൂല്യം നേടുന്നുവെന്ന് ജി സുകുമാരൻ നായർ കുറ്റപ്പെടുത്തി.
Also read- ‘മോദിയെ താഴെ ഇറക്കാൻ ന്യൂനപക്ഷം മാത്രം പോരാ, ഭൂരിപക്ഷത്തെ ഒപ്പം നിർത്തണം:’ എ കെ ആന്റണി
പത്ത് ശതമാനം സംവരണം മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് നൽകാൻ ഒരു ഭരണഘടന ഭേദഗതി കൊണ്ടുവന്നിരുന്നു. ജാതി സംവരണം പാടില്ല. സാമ്പത്തിക സംവരണമാണ് വേണ്ടത് എന്നാണ് ആ നിയമം ആവശ്യപ്പെട്ടത്. ഇപ്പോഴത്തെ പത്ത് ശതമാനം സംവരണം എന്നുള്ളത് മാറി തൊണ്ണൂറ് ശതമാനം സാമ്പത്തിക സംവരണം വരുന്ന കാലം വരുമെന്നും സുകുമാരൻ നായർ പറഞ്ഞു.
Also read- പോലീസുകാരന്റെ അവസരോചിത ഇടപെടല്‍; പമ്പയില്‍ നിന്ന് മുങ്ങിയെടുത്തത് 3 ജീവനുകള്‍
സാമ്പത്തിക സംവരണത്തിനെതിരെ പിന്നാക്ക വിഭാഗത്തിലെ ആളുകൾ കോടതിയെ സമീപിച്ചിട്ടുണ്ട്. സാമ്പത്തിക സംവരണത്തിൽ നിന്നും ഒരടിപ്പോലും എൻഎസ്എസ് പിന്നോട്ട് പോകില്ല. ഇപ്പോൾ സംവരണവിരോധികൾ എന്ന് വിളിക്കുന്നവർ ഭാവിയിൽ മാറ്റി പറയുമെന്നും സുകുമാരൻ നായർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.