നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പരിഹാരക്രിയ നടത്തിയ തന്ത്രിക്ക് നന്ദി പറഞ്ഞ് സുകുമാരന്‍ നായര്‍

    പരിഹാരക്രിയ നടത്തിയ തന്ത്രിക്ക് നന്ദി പറഞ്ഞ് സുകുമാരന്‍ നായര്‍

    • Last Updated :
    • Share this:
      ചങ്ങനാശേരി: ശബരിമലയില്‍ സ്ത്രീകള്‍ ദശനം നടത്തിയതിനെ തുടര്‍ന്ന് പരിഹാരക്രിയ നടത്തിയതില്‍ തന്ത്രിക്ക് നന്ദി അറിയിച്ച് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. രാജകുടുംബത്തോടും നന്ദിയുണ്ടെന്ന് പെരുന്നയില്‍ മന്നം ജയന്തി സമ്മേളനത്തെ അഭിസംബോധ ചെയ്ത് പ്രസംഗിക്കുന്നതിനിടെ സുകുമാരന്‍ നായര്‍ പറഞ്ഞു.

      പൊലീസ് സഹായത്തോടെയാണ് യുവതികള്‍ പ്രവേശിച്ചത്. പരിഹാരക്രിയ നടത്തിയെന്ന് ഭക്തരെ അറിയിക്കണമെന്ന് ശബരിമലയില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ നിര്‍ദേശിച്ചതുകൊണ്ടാണ് വേദിയിലെത്തി ഇക്കാര്യം പറയുന്നതെന്നും ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി. മന്നം ജയന്തി സമ്മേളനത്തിന്റെ സ്വാഗത പ്രസംഗം കഴിഞ്ഞ് മടങ്ങിയ സുകുമാരന്‍ നായര്‍ ഉദ്ഘാടന പ്രസംഗത്തിനു ശേഷം തിരികെയെത്തിയാണ് ഇക്കാര്യം അറിയിച്ചത്.

      കോടതിയില്‍നിന്ന് ഭക്തര്‍ക്ക് അനുകൂലമായി നീതിലഭിക്കുമെന്നാണ് വിശ്വാസം. അത് ലഭിച്ചില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനോട് ഓര്‍ഡിനന്‍സ് കൊണ്ടു വരാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

      കൊയിലാണ്ടി സ്വദേശി ബിന്ദുവും അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗയും പൊലീസ് അകമ്പടിയില്‍ പുലര്‍ച്ചെയാണ് ദര്‍ശനം നടത്തിയത്. കഴിഞ്ഞ മാസം 24ന് കനകദുര്‍ഗയും ബിന്ദുവും ദര്‍ശനത്തിന് ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ഇരുവര്‍ക്കും പിന്‍മാറേണ്ടി വന്നു. എന്നാല്‍ ഇന്ന് ദര്‍ശനം നടത്തി ഇരുവരും പമ്പയില്‍ എത്തിയ ശേഷമാണ് ഇക്കാര്യം പുറത്തറിഞ്ഞത്. യുവതീ പ്രവേശനത്തെ തുടര്‍ന്ന് തന്ത്രി നട അടച്ച് പരിഹാരക്രിയകള്‍ നടത്തി.
      First published:
      )}