നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • യു.ഡി.എഫിനു വേണ്ടി വോട്ട് പിടിച്ചിട്ടില്ല; ശരിദൂരം ശരിയാണെന്ന് കാലം തെളിയിക്കും: NSS

  യു.ഡി.എഫിനു വേണ്ടി വോട്ട് പിടിച്ചിട്ടില്ല; ശരിദൂരം ശരിയാണെന്ന് കാലം തെളിയിക്കും: NSS

  വിശ്വാസ സംരക്ഷണ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിശ്വാസികള്‍ക്ക് അനുകൂലമായ നടപടികള്‍ സ്വീകരിക്കാത്തതാണ് സമദൂരത്തില്‍ നിന്ന് ശരിദൂരത്തിലേക്ക് പോകാന്‍ കാരണം.

  സുകുമാരൻ നായർ

  സുകുമാരൻ നായർ

  • Share this:
   ചങ്ങനാശേരി: ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വേണ്ടി എൻ.എസ്.എസ് വോട്ട്പിടിച്ചെന്നത്  അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍.  ഉപതിരഞ്ഞെടുപ്പിന്റെ ഫലം എന്തായാലും എൻ.എസ്.എസ് സ്വീകരിച്ച ശരിദൂര നിലപാട് ശരിയാണെന്ന് കാലം തെളിയിക്കും. താലൂക്ക് യൂണിയന്‍ ഭാരവാഹികള്‍ അവരുടെ അഭിപ്രായമനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

   വിശ്വാസ സംരക്ഷണ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിശ്വാസികള്‍ക്ക് അനുകൂലമായ നടപടികള്‍ സ്വീകരിക്കാത്തതാണ്  സമദൂരത്തില്‍ നിന്ന് ശരിദൂരത്തിലേക്ക് പോകാന്‍ കാരണമെന്ന് എൻ.എസ്.എസ് വിശദീകരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഈശ്വര വിശ്വാസം ഇല്ലാതാക്കാന്‍ ആചാര അനുഷ്ഠാനങ്ങള്‍ എതിരായി നിലകൊണ്ടു. ഒരു വിഭാഗത്തെ പ്രീതിപ്പെടുത്താന്‍ മുന്നോക്ക വിഭാഗത്തെ ബോധപൂര്‍വ്വം അവഗണിക്കുകയാണ്. മുന്നോക്ക സംവരണം നടപ്പാക്കുന്നത് ബോധപൂര്‍വ്വം വൈകിപ്പിച്ചു.

   സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയത് അനര്‍ഹമായത് നേടാനോ വഴിവിട്ട നേട്ടങ്ങള്‍ക്കോ വേണ്ടിയല്ലെന്ന് ഭരണകര്‍ത്താക്കള്‍ മനസ്സിലാക്കണം. മുന്നോക്ക വിഭാഗത്തിന് നീതി ലഭിക്കുന്നതിനും ആചാര സംരക്ഷണത്തിനും നാടിന്റെ നന്മക്കും വേണ്ടിയാണ് ഈ ഉപതിരഞ്ഞെടുപ്പില്‍ ശരിദൂരം കണ്ടെത്തണമെന്ന് പറയേണ്ടി വന്നത്.

   ശരിദൂരം ആയിരുന്നെങ്കിലും പ്രവര്‍ത്തകരെ സംബന്ധിച്ച് അവര്‍ക്കിഷ്ടമുള്ള നിലപാടുകള്‍ സ്വീകരിക്കുന്നതിനോ പ്രചരിപ്പിക്കുന്നതിനോ വിലക്കില്ലായിരുന്നു. അതനുസരിച്ചാണ് എന്‍എസ്എസ് താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ടവര്‍ അവരുടെ അഭിപ്രായമനുസരിച്ച് പ്രവര്‍ത്തനം നടത്തിയത്.

   Also Read നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് സർക്കാർ ജനങ്ങളെ ഭിന്നിപ്പിക്കുന്നു; ഉപതെരഞ്ഞെടുപ്പിൽ ശരിദൂരമെന്ന് NSS

   ഇത് ഏറ്റെടുത്താണ് കാര്യമറിയാതെ എന്‍എസ്എസ്സിനെതിരെ പ്രചാരണം നടത്തിയത്. എന്‍എസ്എസ് സാമുദായിക സ്വാധീനം ഉപയോഗിച്ച് യുഡിഎഫിന് വോട്ട് പിടിച്ചിട്ടില്ലെന്നും അത്തരം ആരോപണത്തിന് അടിസ്ഥാനമില്ലെന്നും സുകുമാന്‍ നായര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

   First published:
   )}