നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മുഖ്യമന്ത്രിയുടെ പ്രസ്താവന ദുരുദ്ദേശപരം; മറുപടിയുമായി എൻഎസ്എസ്

  മുഖ്യമന്ത്രിയുടെ പ്രസ്താവന ദുരുദ്ദേശപരം; മറുപടിയുമായി എൻഎസ്എസ്

  തങ്ങള്‍ പറയുന്ന വഴിയേ നടക്കാത്തവര്‍ അപ്രസക്തരാകും എന്ന വാദത്തില്‍ ഭീഷണിയുടെ സ്വരമാണെന്നും അദ്ദേഹം പറഞ്ഞു.

  ജി. സുകുമാരൻ നായർ

  ജി. സുകുമാരൻ നായർ

  • Share this:
   തിരുവനന്തപുരം: എൻഎസ്എസിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരോക്ഷ വിമർശനത്തിനെതിരെ ജനറൽ സെക്രട്ടറി സുകുമാരൻ നായർ. കാലത്തിനനുസരിച്ച് സ്വയം നവീകരിക്കാത്തവർ അസാധു ആകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ദുരുദ്ദേശപരമെന്ന് സുകുമാരൻ നായർ പ്രതികരിച്ചു.

   also read:'വ്യക്തികളുടെ പിന്തിരിപ്പന്‍ കാഴ്ചപ്പാടുകള്‍ സമുദായത്തിന് മേല്‍ അടിച്ചേല്‍പ്പിക്കരുത്'; എൻഎസ്എസിനെതിരെ ഒളിയമ്പുമായി മുഖ്യമന്ത്രി

   തങ്ങള്‍ പറയുന്ന വഴിയേ നടക്കാത്തവര്‍ അപ്രസക്തരാകും എന്ന വാദത്തില്‍ ഭീഷണിയുടെ സ്വരമാണെന്നും അദ്ദേഹം പറഞ്ഞു. വിലകുറഞ്ഞ പ്രതികരണങ്ങള്‍ മുഖ്യമന്ത്രിയുടെ അവിവേകമാണെന്നും അദ്ദേഹം.

   ശബരിമല വിഷയത്തെ തുടർന്നാണ് സർക്കാർ നവോത്ഥാനം ഉയർത്തിപ്പിടിച്ചതെന്നും എൻഎസ്എസ് ചൂണ്ടിക്കാട്ടുന്നു. മുന്നാക്ക പിന്നാക്ക വിഭാഗീയതയും ജാതി തിരിവും രൂക്ഷമായത് ശബരിമല വിഷയത്തിനു ശേഷമെന്നും എൻഎസ്എസ് വ്യക്തമാക്കി. വാർത്താ കുറിപ്പിലൂടെയാണ് എൻഎസ്എസിന്റെ പ്രതികരണം.

   കഴിഞ്ഞ ദിവസം നവോഥാന സ്മൃതി സംഗമത്തിനിടെയാണ് എന്‍ എസ് എസിനെ ലക്ഷ്യംവച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്. പൈതൃകം കൊണ്ട് കാര്യമില്ലെന്നും കാലം മാറിയെന്നും മുഖ്യമന്ത്രി ഓർമപ്പെടുത്തി.
   First published:
   )}