വിശ്വാസ സംരക്ഷണത്തിൽ ഉറച്ച് NSS;ചർച്ചയ്ക്കുള്ള കോടിയേരിയുടെ ക്ഷണം തള്ളി

നിലപാട് തിരുത്തേണ്ടത് സര്‍ക്കാരാണെന്ന് ജി സുകുമാരൻ നായർ

news18
Updated: February 21, 2019, 1:06 PM IST
വിശ്വാസ സംരക്ഷണത്തിൽ ഉറച്ച് NSS;ചർച്ചയ്ക്കുള്ള കോടിയേരിയുടെ ക്ഷണം തള്ളി
kodiyeri nss
  • News18
  • Last Updated: February 21, 2019, 1:06 PM IST
  • Share this:
കോട്ടയം: ചർച്ചയ്ക്ക് തയാറാണെന്ന സിപിഎം നിലപാട് ആവർത്തിച്ചു തള്ളി എൻ എസ്‌ എസ്‌. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സംരക്ഷിക്കുന്ന നിലപാടിൽ ഉറച്ചു നിൽക്കുമെന്നും ചർച്ചയ്ക്ക് ആഗ്രഹമില്ലെന്നും എൻ എസ്‌ എസ്‌ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആവർത്തിച്ചുള്ള സൗഹൃദ ക്ഷണമാണ് എൻ എസ്‌ എസ്‌ വീണ്ടും തള്ളിക്കളഞ്ഞത്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സംരക്ഷിക്കണമെന്ന ആവശ്യം നേരത്തെ മുഖ്യമന്ത്രിയെയും കോടിയേരി ബാലകൃഷ്ണനെയും ഫോണിലൂടെ പലതവണ എൻ എസ്‌ എസ്‌ അറിയിച്ചിരുന്നു. അന്ന് അനുകൂലമായ പ്രതികരണമല്ല ഇരുവരില്‍നിന്നും ഉണ്ടായതെന്നു ജി സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ പറഞ്ഞു. പിന്നീട് അതു സംബന്ധിച്ച് ചര്‍ച്ചയ്ക്കോ കൂടിക്കാഴ്ചയ്ക്കോ എന്‍എസ്എസ് ശ്രമിച്ചിട്ടില്ല, അതിന് ആഗ്രഹവുമില്ല, അതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല- ജി. സുകുമാരൻ നായർ വ്യക്തമാക്കി.

ഇനിയും സുപ്രീംകോടതി മറ്റൊരു വിധി പുറപ്പെടുവിച്ചാല്‍ അത് നടപ്പാക്കും എന്ന സർക്കാർ നിലപാട് ആരുടെയും ഔദാര്യമല്ല. വിധി അനുകൂലമായാലും പ്രതികൂലമായാലും എന്‍എസ്എസ്. വിശ്വാസവിഷയത്തില്‍ എടുത്ത നിലപാടില്‍ ഉറച്ചു നിൽക്കും.  നിലപാട് തിരുത്തേണ്ടത് സര്‍ക്കാരാണെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ പറഞ്ഞു.

First published: February 21, 2019, 1:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading