'മറുപടി കൊടുക്കാൻ അറിയാൻ മേലാഞ്ഞിട്ടല്ല, NSSന്‍റെ സംസ്കാരം അതല്ല'; കോടിയേരിക്ക് മറുപടിയുമായി NSS

അധികാരം കൈയിലുണ്ടെന്നു കരുതി എന്തും പറയാം എന്ന വിചാരം ആർക്കും നന്നല്ല, അതിനെ ഭയപ്പെടുന്നില്ലെന്നും സുകുമാരൻ നായർ

news18india
Updated: February 23, 2019, 2:29 PM IST
'മറുപടി കൊടുക്കാൻ അറിയാൻ മേലാഞ്ഞിട്ടല്ല, NSSന്‍റെ സംസ്കാരം അതല്ല'; കോടിയേരിക്ക് മറുപടിയുമായി NSS
kodiyeri nss
  • Share this:
കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി എൻഎസ്എസ്. കോടിയേരിയുടെ പ്രതികരണത്തിന് തക്ക മറുപടി കൊടുക്കാൻ അറിയാൻ മേലാഞ്ഞിട്ടല്ല, എന്നാൽ എൻഎസ്എസിന്റെ സംസ്കാരം അതല്ലെന്നും ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു.

കോടിയേരിയുടെ പ്രസ്താവനകൾ അതിരുകടക്കുന്നു. അധികാരം കൈയിലുണ്ടെന്നു കരുതി എന്തും പറയാം എന്ന വിചാരം ആർക്കും നന്നല്ല, അതിനെ ഭയപ്പെടുന്നില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

Also read: 'കൊലക്കു പകരം കൊല പാർട്ടിയുടെ നയമല്ല': കോടിയേരി ബാലകൃഷ്ണൻ

കഴിഞ്ഞ കാലങ്ങളിൽ പരസ്പര ബഹുമാനത്തോടെ പെരുമാറിയവർ ഇന്ന് രണ്ട് പക്ഷത്താകാൻ കാരണം വിശ്വാസസംരക്ഷണ കാര്യത്തിലുള്ള തർക്കം മാത്രമാണെന്നും എന്നാൽ ഈ കാര്യത്തിൽ എൻഎസ്എസിന്റെ നിലപാട് വ്യക്തമാണെന്നും സുകുമാരൻ നായർ പറഞ്ഞു.

എൻഎസ്എസിന്റെ നിലപാട് തമ്പ്രാക്കൻമാരുടെ നിലപാടാണെന്നും അത് കൈയിൽവെച്ചാൽ മതിയെന്നും മാടമ്പികളുടെ പിന്നാലെ നടക്കേണ്ട അവസ്ഥ സിപിഎമ്മിന് ഇല്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. ഇതിനി മറുപടിയായാണ് എൻഎസ്എസിന്റെ പ്രതികരണം.
First published: February 23, 2019, 2:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading