നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ആരോടും മമതയോ അകൽച്ചയോ ഇല്ല'; സമദൂരം ആവർത്തിച്ച് എൻ.എസ്.എസ്

  'ആരോടും മമതയോ അകൽച്ചയോ ഇല്ല'; സമദൂരം ആവർത്തിച്ച് എൻ.എസ്.എസ്

  ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ എന്‍എസ്എസ് മുന്‍ നിലപാടില്‍ നിന്നു പിന്നോട്ടു പോയിട്ടില്ല.

  സുകുമാരൻ നായർ

  സുകുമാരൻ നായർ

  • Share this:
   ചങ്ങനാശേരി: എന്‍എസ്എസ് ഇപ്പോൾ പിന്തുടരുന്നത് സമദൂര നിലപാടെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേക മമതയോ അകല്‍ച്ചയോ ഇല്ല. രാഷ്ട്രീയ സാഹചര്യം മാറുന്ന  സാഹചര്യത്തില്‍ സമദൂരം എന്നത് ശരിദൂരം എന്ന നിലപാടിലേക്കു മാറ്റേണ്ടതായി വരും.ഇപ്പോള്‍ അത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

   ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ എന്‍എസ്എസ് മുന്‍ നിലപാടില്‍ നിന്നു പിന്നോട്ടു പോയിട്ടില്ല. വിവിധ രാഷ്ട്രീയ പാര്‍ട്ടികളാണ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നിലപാടില്‍ വെള്ളം ചേര്‍ക്കുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

   നായര്‍ സര്‍വീസ് സൊസൈറ്റിയുടെ 2018-19 സാമ്പത്തിക വര്‍ഷത്തെ വരവു ചെലവു കണക്കും ബാക്കിപത്രവും പ്രതിനിധി സഭ ചര്‍ച്ചയ്ക്കു ശേഷം പാസാക്കി.

   എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ഔദ്യോഗിക പ്രമേയങ്ങളും അനുശോചന പ്രമേയവും അവതരിപ്പിച്ചു. 109 കോടി വരവും 92.58 കോടി ചെലവും 16.42 കോടി നീക്കിയിരുപ്പും 2.54 കോടി റവന്യു മിച്ചവും അടങ്ങുന്ന വരവു ചെലവ് കണക്ക് പ്രസിഡന്റ് പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ അവതരിപ്പിച്ചു.

   Also Read മുന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങൾ അട്ടിമറിക്കുന്നു; സംസ്ഥാന സര്‍ക്കാരിനെതിരെ NSS

   First published:
   )}