നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വിദ്യാഭ്യാസ ഡയറക്ടറേറ്റുകളുടെ സമന്വയം; എൻഎസ്എസ് കോടതിയിലേക്ക്

  വിദ്യാഭ്യാസ ഡയറക്ടറേറ്റുകളുടെ സമന്വയം; എൻഎസ്എസ് കോടതിയിലേക്ക്

  എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരാണ് ഹർജി നൽകിയിരിക്കുന്നത്

  കേരള ഹൈക്കോടതി

  കേരള ഹൈക്കോടതി

  • News18
  • Last Updated :
  • Share this:
   കൊച്ചി: കേരള വിദ്യാഭ്യാസ നിയമ ഭേദഗതിക്കെതിരെ എൻഎസ്എസ് ഹൈക്കോടതിയെ സമീപിച്ചു. വിദ്യാഭ്യാസ ഡയറക്ടറേറ്റുകളെ സമന്വയിപ്പിക്കുന്നതിനെതിരെയാണ് എൻഎസ്എസ് ഹർജി നൽകിയിരിക്കുന്നത്.
   പബ്ലിക് ഇൻസ്ട്രക്ഷൻ, ഹയർസെക്കന്‍ഡറി എജ്യൂക്കേഷൻ, വൊക്കേഷണൽ ഹയർ സെക്കൻഡറി എന്നീ വിഭാഗങ്ങളെ ഡയറക്ടറേറ്റ് ഓഫ് ജനറൽ എജ്യൂക്കേഷനു കീഴിലാണ് സമന്വയിപ്പിക്കുന്നത്. ഇതിനെതിരെയാണ് ഹർജി നൽകിയിരിക്കുന്നത്.

   also read: വ്യാജൻ വാങ്ങി വഞ്ചിതരാകണ്ട; ശുദ്ധമായ തേൻ ലഭ്യമാക്കാൻ പദ്ധതിയുമായി സർക്കാർ
    എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരാണ് ഹർജി നൽകിയിരിക്കുന്നത്. ഖാദർ കമ്മീഷന്‍ റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ജൂൺ 30ന് ഭേദഗതി നിലവിൽ വന്നതെന്നാണ് അദ്ദേഹം പറയുന്നത്.

   ഒന്നു മുതൽ 12ാം ക്ലാസുവരെയുള്ള അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ് ഘടനയിൽ മാറ്റം വരുത്തുന്നതാണ് ഭേദഗതി. ഇതനുസരിച്ച് ഹെഡ് മാസ്റ്റര്‍/ ഹെഡ്മിസ്ട്രസ് എന്നിവരെ വൈസ് പ്രിൻസിപ്പലായി പുനർ നാമകരണം ചെയ്യുന്നു. ഹയർ സെക്കൻഡറി വിഭാഗത്തിന്റെ പ്രിൻസിപ്പലിനെ സ്കൂളിന്റെ അഡ്മിനിസ്ട്രേറ്റീവ് ഹെഡായി നിയമിക്കുകയും ചെയ്യുന്നു.

   ബന്ധപ്പെട്ടവരുമായി ആലോചിക്കാതെയാണ് സർക്കാർ ഖാദർ കമ്മീഷൻ റിപ്പോർട്ട് അംഗീകരിച്ചിരിക്കുന്നതെന്നാണ് സുകുമാരൻ നായർ ഹർജിയില്‍ ആരോപിക്കുന്നത്. ഹെഡ് മാസ്റ്റര്‍/ ഹെഡ്മിസ്ട്രസ് എന്നിവരുടെ പദവി മാറ്റുമ്പോൾ അഡ്മിനിസ്ട്രേറ്റീവ് അധികാരം നഷ്ടപ്പെടുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു. വിദ്യാഭ്യാസ നിയമത്തിൽ അത്തരമൊരു ഭേദഗതി വരുത്താൻ സർക്കാരിന് അവകാശമില്ലെന്നും സുകുമാരൻ നായർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി കേസ് പരിഗണിക്കുന്നത് ജൂലൈ 29ലേക്ക് മാറ്റി.
   First published: