നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സര്‍ക്കാര്‍ നീക്കം കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കും: NSS

  സര്‍ക്കാര്‍ നീക്കം കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കും: NSS

  ജി. സുകുമാരൻ നായർ

  ജി. സുകുമാരൻ നായർ

  • Last Updated :
  • Share this:
   ചങ്ങനാശ്ശേരി: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നീക്കം കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. സുരക്ഷയുടെ പേരില്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത നിയന്ത്രണങ്ങളെന്നും ഭക്തജനങ്ങള്‍ ശബരിമലയിലേക്ക് എത്താന്‍ മടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ എത്തുന്നവര്‍ക്ക് പല ബുദ്ധിമുട്ടുകളുമാണ് നേരിടേണ്ടിവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

   'യഥാര്‍ത്ഥത്തില്‍ പൊലീസ് ഭരണമാണ് അവിടെ നടക്കുന്നത്. ഭക്തര്‍ക്ക് പകല്‍സമയത്ത് പോലും യഥേഷ്ടം പമ്പയിലോ സന്നിധാനത്തോ എത്താന്‍ അനുവാദം നിഷേധിക്കുന്നു.' അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ എത്തുന്നവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍വരെ ലഭ്യമാകുന്നില്ലെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി. 'അവിടെ എത്തുന്ന ഭക്തര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കോ കുടിവെള്ളം, ഭക്ഷണം, എന്നിവയ്‌ക്കോ വിരിവെച്ച് വിശ്രമിക്കുന്നതിനോ പോലുമുള്ള സൗകര്യങ്ങള്‍ ഇല്ലാത്ത അവസ്ഥയാണ്' അദ്ദേഹം പറഞ്ഞു.

   മുട്ടുമടക്കില്ല; സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് നിയമ വിരുദ്ധമായെന്നും ശ്രീധരന്‍പിള്ള

   ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച വിധിയുടെ നിയമ നിര്‍മ്മാണം നടക്കുന്നഅവസരത്തില്‍ ഭരണഘടനാബെഞ്ചിലെ ഏക വനിതാ അംഗം മാറിനിന്നത് ശ്രദ്ധേയമാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു. ആചാരനുഷ്ഠാനുങ്ങളുടെ സംരക്ഷണമാവശ്യപ്പെട്ട് ബഹുഭൂരിപക്ഷം സ്ത്രീകളും നാമജപപ്രതിഷേധവുമായി രംഗത്തുവരുമ്പോഴും റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്യാതെ സര്‍ക്കാരും ദേവസ്വം ബോര്‍ഡും തിടുക്കത്തില്‍ വിധി നടപ്പാക്കാന്‍ ശ്രമിക്കുന്നതാണ് ഇന്നത്തെ അവസ്ഥക്ക് കാരണമെന്നും അദ്ദേഹം വിമര്‍ശിച്ചു.

   സുരേന്ദ്രൻ സന്നിധാനത്ത് എത്തിയത് അമ്മ മരിച്ചതിന്‍റെ പുല മാറാതെയെന്ന് കടകംപള്ളി

   'വിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെ, ഒരു യുദ്ധസമാനമായ രീതിയില്‍ പൊലീസിനെ വിന്യസിച്ച് അവരുടെ നിയന്ത്രണത്തിലൂടെ കാര്യങ്ങള്‍ നടത്തിയെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അന്യായമായ നീക്കമാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിരിക്കുന്നത്.' സുകുമാരന്‍ നായര്‍ പറഞ്ഞു. ആചാരങ്ങള്‍ പാലിച്ചുവരുന്ന ഭക്തരെ യാതൊരു നീതീകരണവുമില്ലാതെ തടയുകയും അവരെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലാക്കുകയും ചെയ്യുന്ന നടപടി പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നതിനെ വഴിതെളിയിക്കൂവെന്ന് ബന്ധപ്പെട്ടവര്‍ മനസിലാക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

   First published:
   )}