നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് അനുകൂലമായ സമീപനം സ്വീകരിക്കണമെന്ന് എന്‍.എസ്.എസ്

  സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് അനുകൂലമായ സമീപനം സ്വീകരിക്കണമെന്ന് എന്‍.എസ്.എസ്

  • Last Updated :
  • Share this:
   തിരുവനന്തപുരം/കോട്ടയം: ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാമെന്ന സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് എന്‍.എസ്.എസ്.

   നാടിന്റെ സമാധാനത്തെ കരുതിയും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് കോട്ടംതട്ടാതെയും വിവേകപൂര്‍വകവും വിശ്വാസികള്‍ക്ക് അനുകൂലവുമായ സമീപനം സംസ്ഥാന സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നു കരുതുന്നതായി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.

   അതേസമയം സ്ത്രീ പ്രവേശനം അനുവദിച്ചുള്ള മുന്‍വിധി കേടതി സ്റ്റേ ചെയ്തിട്ടില്ലെന്നും അതിന്റെ നിയമവശങ്ങള്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.

   കോടതിവിധിയുടെ പശ്ചാത്തലത്തില്‍ മണ്ഡലകാലത്ത് സ്ത്രീപ്രവേശനം നടപ്പാക്കുമെന്ന വാശ് സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.

   First published:
   )}