നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമല: ഭരണകൂടത്തിൽ നിന്നു പ്രതീക്ഷിക്കുന്നതല്ല ലഭിക്കുന്നതെന്ന് NSS

  ശബരിമല: ഭരണകൂടത്തിൽ നിന്നു പ്രതീക്ഷിക്കുന്നതല്ല ലഭിക്കുന്നതെന്ന് NSS

  News 18

  News 18

  • Last Updated :
  • Share this:
   തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ എൻ.എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്‍റെ പ്രതിഷേധം. ഭരണകൂടത്തിൽനിന്ന് പ്രതീക്ഷിക്കുന്നതല്ല ലഭിക്കുന്നതെന്ന് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത എൻഎസ്എസ് താലൂക്ക് യൂണിയൻ സെക്രട്ടറി എം സംഗീത് കുമാർ പറഞ്ഞു. ആ രീതിയലല്ല മുഖ്യമന്ത്രി പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

   പാർട്ടി എൻ.എസ്.എസിന്‍റെ സുഹൃത്താണ്. എന്നാൽ ഇപ്പോൾ സംഭവിക്കുന്നത് പ്രതീക്ഷിച്ച കാര്യങ്ങളല്ല. ജനങ്ങളുടെ വികാരം ഉൾക്കൊണ്ടുകൊണ്ട് സർക്കാരും മുഖ്യമന്ത്രിയും ഇപ്പോഴത്തെ നടപടികളിൽനിന്ന് പിൻമാറണമെന്നും സംഗീത് കുമാർ ആവശ്യപ്പെട്ടു. അക്രമമല്ല, ആചാര സംരക്ഷണമാണ് എൻഎസ്എസിന്‍റെ ലക്ഷ്യം. 2006 മുതൽ ജി സുകുരമാരൻ നായരുടെ നേതൃത്വത്തിൽ നടന്നുവരുന്ന പോരാട്ടം അന്തിമഘട്ടത്തിലെത്തിയിരിക്കുകയാണ്. സ്ത്രീകളുടെ വലിയതോതിലുള്ള സാനിദ്ധ്യം ഉൾപ്പടെ പരിപാടിയിൽ വൻ ജന പങ്കാളിത്തമുണ്ടായിരുന്നു.

   മാധ്യമപ്രവർത്തകർക്കെതിരെ വ്യാപക അക്രമം; ബിജെപി നേതാക്കളുടെ പത്രസമ്മേളനം ബഹിഷ്ക്കരിച്ചു

   ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ശക്തമായ നിലപാടാണ് എൻഎസ്എസ് സ്വീകരിച്ചുവന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനമാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ഉന്നയിച്ചിരുന്നത്. എൻഎസ്എസിന് രാഷ്ട്രീയമില്ലെന്നും വനിതാ മതിലിന് ശേഷം കേരളം ചെകുത്താന്‍റെ നാടാകുമെന്നും ജി സുകുമാരൻ നായർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആചാരവും അനാചാരവും അറിയാത്തവരാണ് നവോഥാനം പഠിപ്പിക്കാൻ വരുന്നതെന്നും അദ്ദേഹം വിമർശിച്ചിരുന്നു. ശബരിമലയിൽ പൊലീസ് സംരക്ഷണയോടെ രണ്ട് യുവതികൾ ദർശനം നടത്തിയതോടെ സർക്കാരിനും മുഖ്യമന്ത്രിയ്ക്കുമെതിരായ നിലപാട് എൻ.എസ്,എസ് കർക്കശമാക്കുമെന്നാണ് സൂചന.
   First published:
   )}