സംസ്ഥാനത്ത് മുന്നോക്ക സംവരണം നടപ്പാക്കുന്നത് വൈകിപ്പിക്കുന്നു; പ്രതികരിക്കേണ്ടി വരുമെന്ന് NSS

മറ്റു സംവരണ വിഭാഗങ്ങളുടെ കാര്യത്തിൽ കാണിക്കുന്ന ശുഷ്കാന്തി മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവരുടെ കാര്യത്തിൽ ഉണ്ടാകാത്തത് സാമൂഹികനീതിക്കും നിരക്കുന്നതല്ലെന്ന് സുകുമാരൻ നായർ

News18 Malayalam | news18-malayalam
Updated: September 27, 2020, 7:25 AM IST
സംസ്ഥാനത്ത് മുന്നോക്ക സംവരണം നടപ്പാക്കുന്നത് വൈകിപ്പിക്കുന്നു; പ്രതികരിക്കേണ്ടി വരുമെന്ന് NSS
ജി. സുകുമാരൻ നായർ
  • Share this:

കോട്ടയം: മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു വേണ്ടി കേന്ദ്ര സർക്കാർ കൊണ്ടുവന്ന സംവരണം സാങ്കേതികത്വം  പറഞ്ഞ് സംസ്ഥാനം ഇതുവരെ നടപ്പാക്കിയില്ലെന്ന വിമർശനവുമായി നായർ സർവീസ് സൊസൈറ്റി (എൻ.എസ്.എസ്). സംസ്ഥാനത്തിന്റെ നടപടിക്കെതിരെ ശക്തമായി പ്രതികരിക്കേണ്ടി വരുമെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വ്യക്തമാക്കി. മറ്റു സംവരണ വിഭാഗങ്ങളുടെ കാര്യത്തിൽ കാണിക്കുന്ന ശുഷ്കാന്തി മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവരുടെ കാര്യത്തിൽ ഉണ്ടാകാത്തത് സാമൂഹികനീതിക്കും നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.


2019 ലാണ് മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% സംവരണം ഏർപ്പെടുത്തി കേന്ദ്രം വിജ്ഞാപനമിറക്കിയത്. എന്നാൽ 2020 ഫെബ്രുവരി 13നാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. എന്നിട്ടും ചട്ടം ഭേദഗതി ചെയ്യാത്തതിനാൽ പിഎസ്‌സി നിയമനങ്ങൾക്കു സംവരണം ബാധകമായില്ല. 6 മാസത്തിനു ശേഷം പിഎസ്‌സി ചട്ടം ഭേദഗതി ചെയ്തു. എന്നാൽ മുന്നോക്ക സംവരണം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.


സംവരണം അനുവദിക്കണമെന്ന സർക്കാർ നിർദേശം പിഎസ്‌സി അംഗീകരിച്ചതായി വാർത്ത വന്നിട്ട് ഒരു മാസം കഴിഞ്ഞു. പൊതുമേഖലാ നിയമനങ്ങൾക്കും ഇതു ബാധകമാക്കുമെന്നും വാർത്തയിലുണ്ടായിരുന്നു. എന്നാൽ ചട്ടഭേദഗതി സർക്കാർ അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചാലേ സംവരണം നടപ്പാകൂ എന്നാണ് ഇപ്പോൾ പറയുന്നതെന്നും  സുകുമാരൻ നായർ ചൂണ്ടിക്കാട്ടി.
Published by: Aneesh Anirudhan
First published: September 27, 2020, 7:25 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading