കോട്ടയം: തെരഞ്ഞെടുപ്പ് ഫലത്തിൽ ഇടത് മുന്നണിയെയും എൻഡിഎയും വിമർശിച്ച് എൻഎസ്എസ്. വിശ്വാസത്തെ തൊട്ടു കളിച്ചവർക്കുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ കണ്ടതെന്ന് എൻഎസ്എസ് വിമർശിക്കുന്നു. മുഖമാസിക സർവീസിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് എൻഎസ്എസിന്റെ വിമർശനം.
വിശ്വാസം സംരക്ഷിക്കുന്ന കാര്യത്തിൽ ഇടതുസർക്കാരിന്റെ നയമാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായതെന്നാണ് എൻഎസ്എസ് പറയുന്നത്. വിശ്വാസ സംരക്ഷണ പ്രശ്നം പരിഹരിക്കാൻ കേന്ദ്രത്തിലെ എൻഡിഎ സർക്കാർ തയ്യാറാകാതിരുന്നത് കേരളത്തിൽ അവർക്ക് തിരിച്ചടിയായെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു. ആലപ്പുഴ സീറ്റിൽ മറിച്ചൊരു ഫലം ഉണ്ടായത് മുന്നണിയിലെ പ്രാദേശിക ഭിന്നതമൂലമാണെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.
വിശ്വാസത്തിൻറെ കാര്യത്തിൽ രാഷ്ട്രീയ നിലപാടുകൾക്ക് പ്രസക്തിയില്ലെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ മനസ്സിലാക്കണമെന്നും എൻഎസ്എസ് പറയുന്നു. മതസ്വാതന്ത്ര്യവും വിശ്വാസവും സംരക്ഷിക്കാൻ സർക്കാരുകൾക്ക് ബാധ്യതയുണ്ടെന്നും ലേഖനം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.