നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • എൻ.എസ്.എസിന്റെ ശരിദൂരം ബി.ജെ.പിക്ക് അനുകൂലം: കുമ്മനം

  എൻ.എസ്.എസിന്റെ ശരിദൂരം ബി.ജെ.പിക്ക് അനുകൂലം: കുമ്മനം

  വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസ് നിലപാട് യുഡിഎഫിന് അനുകൂലമാണെന്നത് അവരുടെ പ്രചാരണം മാത്രമെന്നും കുമ്മനം

  ഫയൽ ചിത്രം

  ഫയൽ ചിത്രം

  • Share this:
   കോന്നി: എൻ.എസ്.എസിന്റെ ശരിദൂര നിലപാട് ബി. ജെ.പിക്ക് അനുകൂലമെന്ന് കുമ്മനം രാജശേഖരൻ. വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസ് നിലപാട് യുഡിഎഫിന് അനുകൂലമാണെന്നത് അവരുടെ പ്രചാരണം മാത്രമെന്നും കുമ്മനം പറഞ്ഞു.

   ചെറുവള്ളി എസ്റ്റേറ്റ് വിമാത്താവള പദ്ധതിക്ക് ഏറ്റെടുക്കുമെന്ന പ്രഖ്യാപനം സര്‍ക്കാര്‍ ഭൂമി കുത്തകകള്‍ക്ക് തീറെഴുതാനുള്ള നീക്കത്തിന്റെ ഭാഗമാണ്. ഇതിന് പിന്നില്‍ കച്ചവട താൽപര്യമാണെന്നും കുമ്മനം കുറ്റപ്പെടുത്തി.

   ഉപതെരഞ്ഞെടുപ്പിൽ സമദൂരത്തിൽ നിന്നും  മാറി ശരിദൂര നിലപാട് സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു.  ഈ നിലപാട് യു.ഡി.എഫിന് അനുകൂലമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് എൻ.എസ്.എസ് വോട്ടുകൾ ബി.ജെ.പി ലഭിക്കുമെന്ന ആത്മവിശ്വാസവുമായി കുമ്മനം രാജശേഖരനും രംഗത്തെത്തിയിരിക്കുന്നത്.

   Also Read 'മഞ്ചേശ്വരത്ത് വിശ്വാസി, കോന്നിയിലും അരൂരിലും നവോത്ഥാന നായകൻ; മുഖ്യമന്ത്രി പ്രവർത്തിക്കുന്നത് പാഷാണം വർക്കിയുടെ റോളിൽ'; ചെന്നിത്തല

   First published:
   )}