നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഏതെങ്കിലും കക്ഷിയോട് ചേരാനോ സ്ഥാനാർഥി നിർണയത്തിൽ ഇടപെടാനോ ഇല്ല, സമദൂരം തുടരും':NSS

  'ഏതെങ്കിലും കക്ഷിയോട് ചേരാനോ സ്ഥാനാർഥി നിർണയത്തിൽ ഇടപെടാനോ ഇല്ല, സമദൂരം തുടരും':NSS

  ഏതെങ്കിലും കക്ഷിയോട് ചേർന്നുനിൽക്കാൻ ഇല്ല. സ്ഥാനാർഥി നിർണയത്തിൽ ഇടപെടാനും എൻഎസ്എസ് ഉദ്ദേശിക്കുന്നില്ലെന്ന് ജി സുകുമാരൻ നായർ

  ജി. സുകുമാരൻ നായർ

  ജി. സുകുമാരൻ നായർ

  • Share this:
   കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ സമദൂര നിലപാട് തുടരുമെന്ന് എൻഎസ്എസ്. ഈശ്വരവിശ്വാസം നിലനിർത്താൻ രാഷ്ട്രീയത്തിന് അതീതമായ നിലപാട് സ്വീകരിക്കും. എന്നാൽ ഏതെങ്കിലും കക്ഷിയുടെ ഭാഗമായി പ്രവർത്തിക്കില്ലെന്നും ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വാർത്താകുറിപ്പിൽ വ്യക്തമാക്കി.

   ഈശ്വര വിശ്വാസം നിലനിർത്താൻ എൻഎസ്എസ് എന്നും പ്രതിജ്ഞാബദ്ധമാണ്. ആചാരനുഷ്ഠാനങ്ങൾ തകർക്കാനുള്ള നീക്കത്തിനെതിരെ രാഷ്ട്രീയത്തിന് അതീതമായ നിലപാട് സ്വീകരിക്കുന്നത് സ്വാഭാവികമാണ്. ഏതെങ്കിലും കക്ഷിയോട് ചേർന്നുനിൽക്കാൻ ഇല്ല. സ്ഥാനാർഥി നിർണയത്തിൽ ഇടപെടാനും എൻഎസ്എസ് ഉദ്ദേശിക്കുന്നില്ലെന്ന് ജി സുകുമാരൻ നായർ വ്യക്തമാക്കുന്നു.

   Also read: കോൺഗ്രസ് സ്ഥാനാർഥി പട്ടിക: നാല് മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ ഇന്ന്

   നേരത്തെ ശബരിമല വിഷയത്തിൽ സിപിഎമ്മും എൻഎസ്എസും തമ്മിൽ രൂക്ഷമായ വാക്പോര് ആണ് ഉണ്ടായത്. അനുനയനീക്കമെന്ന നിലയിൽ എൻഎസ്എസുമായി ചർച്ച നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് തള്ളുകയാണ് എൻഎസ്എസ് ചെയ്തത്.


   First published:
   )}