നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • നാമജപ ഘോഷയാത്ര ആളെ കൂട്ടാൻ സുകുമാരൻ നായർ ചെയ്യുന്ന പണി; മന്ത്രി എം എം മണി

    നാമജപ ഘോഷയാത്ര ആളെ കൂട്ടാൻ സുകുമാരൻ നായർ ചെയ്യുന്ന പണി; മന്ത്രി എം എം മണി

    എൻഎസ്എസിന്റെ നിലപാട് യുഡിഎഫിനെ സഹായിക്കാനാണ്. സുകുമാരൻനായർ കോൺഗ്രസിൽ ചേർന്ന് മുണ്ടുമുറുക്കി ഉടുത്തു ഇറങ്ങണമെന്നും എംഎം മണി

    സുകുമാരൻ നായർ, എംഎം മണി

    സുകുമാരൻ നായർ, എംഎം മണി

    • Share this:
    തൊടുപുഴ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എം എം മണി. നാമജപ ഘോഷയാത്രയ്ക്ക് ആളെ സംഘടിപ്പിക്കുന്നത് സുകുമാരൻ നായരാണ്. എൻഎസ്എസിന്റെ നിലപാട് യുഡിഎഫിനെ സഹായിക്കാനാണ്. സുകുമാരൻനായർ കോൺഗ്രസിൽ ചേർന്ന് മുണ്ടുമുറുക്കി ഉടുത്തു ഇറങ്ങണമെന്നും എംഎം മണി ന്യൂസ്‌ 18നോട്‌ പറഞ്ഞു.

    ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ് വിഷയം ഇപ്പോൾ. കോടതിയുടെ വിധി വന്നതിനുശേഷം സർക്കാർ തുടർ നടപടി സ്വീകരിക്കും. സർവ്വകക്ഷി യോഗം ചേർന്ന് കൂട്ടായ ആലോചനക്ക് ശേഷം ആകും സർക്കാർ തീരുമാനമെടുക്കുക. അതുവരെ വിഷയത്തിൽ ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും എംഎം മണി പറഞ്ഞു.

    നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ   പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷ പാർട്ടികൾ ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് സർക്കാരിന്‍റെയും സിപിഎമ്മിന്‍റെയും നിലപാട് ചർച്ചാവിഷയം ആക്കിയത്. സിപിഐഎം നേതാക്കൾ വ്യത്യസ്ത നിലപാട് സ്വീകരിച്ചത് പാർട്ടി നേതൃത്വത്തെ തന്നെ വെട്ടിലാക്കിയിരുന്നു. സ്ത്രീ പ്രവേശന വിഷയം സംബന്ധിച്ച് സിപിഐഎം നേതാക്കൾ തന്നെ നിലപാട് മയപ്പെടുത്തി ഇരിക്കുമ്പോഴാണ് എം എം മണിയുടെ രൂക്ഷ വിമർശനം എന്നതും ശ്രദ്ധേയമാണ്.

    M M Mani
    M M Mani


    Also Read 'ശബരിമലയിൽ നടന്നത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തത്; എനിക്ക് വല്ലാതെ വിഷമമുണ്ടാക്കി': ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ

    എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയതിനു പിന്നിൽ സിപിഐഎം -ബിജെപി ധാരണ ആണെന്ന യുഡിഎഫ് വാദത്തെയും എം എം മണി തള്ളി. ഇതിനുപിന്നിൽ രമേശ് ചെന്നിത്തലയാണ്. ബിജെപിയുമായി അടുത്ത ബന്ധമാണ് രമേശ് ചെന്നിത്തലക്ക് ഉള്ളതെന്നും എംഎം മണി കുറ്റപ്പെടുത്തി. പോളിംഗ് ബൂത്തിലേക്ക് പോകാൻ നേരത്ത് വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിക്കുന്ന ചെന്നിത്തലയുടെ നിലപാട് വിഡ്ഢിത്തരമാണെന്നും മണി പറഞ്ഞു.



    ഇടുക്കിയിൽ യുഡിഎഫിന് മുൻതൂക്കം ഉണ്ടാകുമെന്ന അഭിപ്രായ സർവേകളെയും മണി തള്ളി. ഇടുക്കിയിൽ 5 സീറ്റുകളിലും യുഡിഎഫ് സ്ഥാനാർത്ഥികളുടെ ജയിക്കും തൊടുപുഴയിൽ പി ജെ ജോസഫും തോൽക്കുമെന്നും മണി പറഞ്ഞു.
    Published by:Asha Sulfiker
    First published:
    )}