നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • എന്‍.എസ്.എസ് പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന് സുകുമാര്‍ നായര്‍

  എന്‍.എസ്.എസ് പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന് സുകുമാര്‍ നായര്‍

  • Last Updated :
  • Share this:
  പെരുന്ന: ശബരിമലയില്‍ സ്ത്രീ പ്രവേശനം അുവദിച്ചുള്ള സുപ്രീംകോടതി വിധിയില്‍ എന്‍.എസ്.എസ് പുനഃപരിശോധന ഹരജി നല്‍കും. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരാണ് ഇക്കാര്യം അറിയിച്ചത്. വിധിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന സംസ്ഥാന സര്‍ക്കാറിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും നിലപാട് നിരാശാജനകമാണെന്നും എന്‍.എസ്.എസ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

  ശബരിമലയുടെയും അതിനോടനുബന്ധിച്ചുള്ള 1200-ല്‍പരം ക്ഷേത്രങ്ങളുടെയും ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സംരക്ഷിച്ചുകൊള്ളാമെന്ന് പ്രതിജ്ഞയെടുത്ത് അധികാരത്തിലേറിയ ദേവസ്വം ബോര്‍ഡിനെ പോലെയുള്ള ഒരു സ്വതന്ത്ര സ്ഥാപനം ഇത്തരം തീരുമാനം എടുക്കാന്‍ പാടില്ലായിരുന്നു. വിശ്വാസികള്‍ കാണിക്ക അര്‍പ്പിക്കുന്ന പണം കൊണ്ടാണ് ദേവസ്വങ്ങളുടെയും ബോര്‍ഡിന്റെയും ഭരണം നടത്തിവരുന്നത്. ഇതില്‍ സര്‍ക്കാറിന്റെ പങ്ക് എന്തുണ്ട് എന്നുള്ളത് വിശ്വാസികള്‍ക്ക് അറിയാം. വിശ്വാസികളെ ബാധിക്കുന്ന തരത്തിലുള്ള സുപ്രീംകോടതി വിധി നടപ്പാക്കുന്ന കാര്യത്തില്‍ മറ്റൊന്നിലുമില്ലാത്ത വ്യഗ്രതയും തിടുക്കവും സംസ്ഥാന സര്‍ക്കാറിനള്ളത് എന്തുകൊണ്ടെന്ന്
  മനസ്സിലാകുന്നില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

  ഭരണഘടനയാണ് എല്ലാത്തിലും വലുത്. അനാചാരങ്ങളും ദുരാചാരങ്ങളും മാറ്റേണ്ടത് ആവശ്യവുമാണ്. എന്നാല്‍, മനുഷ്യന് അവന്റെ വിശ്വാസം സംരക്ഷിക്കുവാന്‍ ആവശ്യമായ ഭേദഗതികള്‍ കാലാകാലങ്ങളില്‍ വരുത്തേണ്ടത് സര്‍ക്കാരുകളുടെ ചുമതലയാണ്. എങ്കില്‍ മാത്രമേ രാജ്യത്ത് സമാധാനവും അഖണ്ഡതയും ഐശ്വര്യവും നിലനിര്‍ത്താനാവൂ.

  സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഈ പ്രശ്‌നം കുറച്ചുകൂടി അവധാനതയോടെ കൈകാര്യം ചെയ്യാനും പരിഹരിക്കാനും ശ്രമിക്കണമെന്നും സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.
  First published: