വട്ടിയൂര്‍കാവില്‍ എന്‍ എസ് എസ് യുഡിഎഫിനായി രംഗത്തിറങ്ങിയതോടെ പ്രതിരോധ തന്ത്രവുമായി സിപിഎം. കരയോഗാംഗങ്ങളെയും സമുദായത്തിലെ പ്രമുഖരെയും നേരില്‍ കാണാന്‍ പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ചു.
വട്ടിയൂര്‍ക്കാവില്‍ 38 കരയോഗങ്ങളാണ് എന്‍ എസ് എസിനുളളത്. എന്‍ എസ് എസിന്റെ അവകാശവാദം അനുസരിച്ച് 72000 ത്തോളം സമുദായാംഗങ്ങള്‍ മണ്ഡലത്തിലുണ്ട്. എന്‍ എസ് എസിന്റെ പരസ്യ നിലപാട് സാമുദായിക പരിഗണനകള്‍ വകവയ്ക്കാതെ സ്ഥാനാര്‍ഥിയെ നിശ്ചയിച്ച സിപിഎമ്മി ന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുമോ എന്ന ഭയമുണ്ട്.
also read:ആര് ജയിക്കും ? വെള്ളാപ്പള്ളിയോ സുകുമാരൻ നായരോ ?
അതിനാലാണ് അടിയൊഴുക്കിനെ പ്രതിരോധിക്കാന്‍ സിപിഎം നടപടി തുടങ്ങിയത്. കരയോഗാംഗങ്ങളെ വീടുകളിലെത്തി കാണുാനാണ് തീരുമാനം. മന്ത്രിമാർ ഉൾപ്പെടെ സ്ക്വാഡുകളിലുണ്ടാവും. നേതൃത്വത്തിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും അതിനപ്പുറം സ്വന്തം രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്നുമാണ് അഭ്യര്‍ഥന.
തിരുവനന്തപുരം താലൂക്ക് യൂണിയന് പ്രസിഡന്റിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് നെട്ടയത്ത് ഭവന സന്ദർശനത്തിെനെത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻറെ പ്രതികരണം ഇതിന്റെ ആദ്യ ഘട്ടമാണ്.
ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് , മണ്ഡലത്തിന്റെ ചുമതലയുളള വി ശിവന്‍കുട്ടി എന്നിവര്‍ തിരുവനന്തപുരം താലൂക്ക് യൂണിയന് പ്രസിഡന്റ് സംഗീത് കുമാറിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. എന്‍ എസ് എസ് നേതൃത്വത്തിന്റെ നിലപാടില്‍ സമുദായാംഗങ്ങള്‍ക്കിടയില്‍ തന്നെ ഭിന്നാഭിപ്രായം ശക്തമാണ്. കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളുടെ ഭാരവാഹികളായ കരയോഗം നേതാക്കളുമുണ്ട്. പക്ഷേ പരസ്യമായി രംഗത്ത് വരാന്‍ ആരും തയ്യാറല്ല. ഇത് മുതലെടുത്ത് അവരെ പ്രചരണത്തിന് ഒപ്പം കുട്ടാനുള്ള നീക്കങ്ങളും സിപിഎം സജീവമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anchodinch, Byelection, Ldf, Nss, Udf, Vattiyoorkavu By-Election