നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരുവനന്തപുരത്തും പത്തനംതിട്ടയിലും BJPയെ പിന്തുണക്കാൻ NSS തീരുമാനമെന്ന് വെളിപ്പെടുത്തൽ

  തിരുവനന്തപുരത്തും പത്തനംതിട്ടയിലും BJPയെ പിന്തുണക്കാൻ NSS തീരുമാനമെന്ന് വെളിപ്പെടുത്തൽ

  18 മണ്ഡലങ്ങളിൽ യുഡിഎഫിന് പിന്തുണ നൽകാൻ നിർദേശമെന്നും വെളിപ്പെടുത്തൽ

  • News18
  • Last Updated :
  • Share this:
   ആലപ്പുഴ: തിരുവനന്തപുരം, പത്തനംതിട്ട ലോക്സഭാ മണ്ഡലങ്ങളിൽ ബിജെപിയെ പിന്തുണയ്ക്കാൻ എൻ എസ് എസ് തീരുമാനമെന്ന് വെളിപ്പെടുത്തൽ. മാവേലിക്കര താലൂക്ക് യൂണിയൻ മുൻ പ്രസിഡന്റ‌ാണ് വെളിപ്പെടുത്തൽ നടത്തിയത്. ഇടതു മുന്നണിയുമായി ബന്ധം വേണ്ടെന്നും എൻ എസ് എസ് ആസ്ഥാനത്തുനിന്ന് നിർദ്ദേശിച്ചിരുന്നതായി മുൻ പ്രസിഡന്റ് ടി കെ പ്രസാദ് പറഞ്ഞു. ഇടതു സ്ഥാനാർഥിക്ക് സ്വീകരണം നൽകിയതിന് താലൂക്ക് യൂണിയൻ ഭരണസമിതിയെ കഴിഞ്ഞ ദിവസം എൻ എസ് എസ് പിരിച്ചുവിട്ടിരുന്നു.

   തെരഞ്ഞെടുപ്പിൽ എൻ എസ് എസിന്റെ സമദൂര നിലപാട് പൊള്ളയാണെന്ന വാദമാണ് താലൂക്ക് യൂണിയൻ മുൻ പ്രസിഡൻറ് ഉയർത്തുന്നത്. എൻ എസ് എസിന് കൃത്യമായ രാഷ്ട്രീയ ചായ് വുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിൽ എൻഎസ്എസ് ബിജെപിയെ പിന്തുണയ്ക്കും. മറ്റിടങ്ങളിൽ യുഡിഎഫിനാണ് വോട്ട്. ഇടത് സ്ഥാനാർഥികളുമായി ഒരു തരത്തിലുള്ള ബന്ധവും പാടില്ല എന്നാണ് എന്നാണ് ജനറൽ സെക്രട്ടറിയുടെ നിർദ്ദേശമെന്ന് ടി കെ പ്രസാദ് പറഞ്ഞു.

   ചങ്ങനാശേരിയിൽ നിന്നുള്ള വാക്കാൽ നിർദ്ദേശതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ താലൂക്ക് യൂണിയനുകൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നേതൃത്വവുമായുള്ള ഭിന്നതകളെ തുടർന്ന് മാവേലിക്കര താലൂക്ക് യൂണിയനിലെ 14 അംഗങ്ങൾ കഴിഞ്ഞദിവസം രാജിവച്ചിരുന്നു. ഇതോടെ ടി കെ പ്രസാദിന് പ്രസിഡൻറ് സ്ഥാനവും നഷ്ടമായി. വോട്ടഭ്യർത്ഥിച്ച് സഹായംതേടി ഓഫീസിൽ എത്തിയ ഇടതു ഇടതു സ്ഥാനാർഥി ചിറ്റയം ഗോപകുമാറിനെ സ്വീകരിച്ചതാണ് സുകുമാരൻ നായരെ ചൊടിപ്പിച്ചതെന്ന് ടി കെ പ്രസാദ് പറയുന്നു. ചങ്ങനാശേരിയിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്ന് യൂണിയൻ അംഗങ്ങൾ രാജി വയ്ക്കുകയായിരുന്നുവെന്നും പ്രസാദ് ആരോപിച്ചു.

   First published:
   )}