തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശനത്തിൽ പിന്തുണ ഉറപ്പിക്കാന്‍ മുഖ്യമന്ത്രി വിളിച്ച നവോത്ഥാന സംഘടനകളുടെ യോഗത്തിൽ എൻഎസ്എസ് പങ്കെടുക്കില്ല.
'ശബരിമല': മുഖ്യമന്ത്രി വിളിച്ച നവോത്ഥാന സംഘടനായോഗം ഇന്ന്
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരിനെ ഏറ്റവും അധികം ആക്രമിച്ചത് എൻഎസ്എസാണ്. യോഗത്തിന് ക്ഷണം ലഭിച്ചുവെന്ന് സ്ഥിതീകരിച്ചുവെങ്കിലും പങ്കെടുക്കുന്ന കാര്യം തീരുമാനിച്ചില്ലെന്നായിരുന്നു എൻഎസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായർ കഴിഞ്ഞ ദിവസം അറിയിച്ചത്. എന്നാൽ യോഗത്തിൽ പങ്കെടുക്കില്ലെന്ന വിവരം ഇന്നാണ് അവർ വ്യക്തമാക്കിയത്.
'ശബരിമല'വിഷയത്തിൽ ബിജെപിയിൽ വിഭാഗീയത രൂക്ഷം
നവോത്ഥാന പാരമ്പര്യവും മൂല്യങ്ങളും പിന്തുടരുന്ന സംഘടനകള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒന്നിച്ചുനില്‍ക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു സര്‍ക്കാർ ഇന്ന് യോഗം വിളിച്ചു ചേർത്തത്. എൻഎസ്എസിനു പുറമെ എസ്എന്‍ഡിപിക്കും യോഗക്ഷേമ സഭാ നേതാക്കൾക്കും യോഗത്തിൽ ക്ഷണമുണ്ടായിരുന്നു. ഇതിലാണ് പങ്കെടുക്കില്ലെന്ന് എൻഎസ്എസ് അറിയിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chief Minister Pinarayi Vijayan, G sukumaran nair, Nss, Sabarimala sc vedict, Sabarimala temple, Sabarimala Women Entry, Supreme court