തിരുവനന്തപുരം: അര്‍ബുദ രോഗികളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് ക്രമാതീതമായ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി കെ കെ ശൈലജ. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി 1.55,414 അര്‍ബുദ രോഗികകളാണ് എത്തിയത്. 2016- 17 വര്‍ഷം 43595 പേരും 2017-18 വര്‍ഷം 54092 പേരും 2018-19 വര്‍ഷം 57727 പേരുമാണ് ചികിത്സ തേടിയെത്തിയത്.
അതേസമയം തിരുവനന്തപരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2018- 2019 ല്‍ 1175 രോഗികളുടെ കുറവുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരം ആര്‍സിസിസിയില്‍ 47965 പേരും തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ 13596 പേരും കൊച്ചിന് കാന്‍സര്‍ സെന്ററില്‍ 14536 പേരും എറണാകുളം ജനറല്‍ ആശുപത്രികളില്‍ 14751 പേരും വിവിധ മെഡിക്കല്‍ കോളജുകളിലായി 64566 പേരുമാണ് രോഗം സ്ഥിരീകരിച്ച് രജിസ്റ്റര്‍ ചെയ്തത്.
2008 ല്‍ ആര്‍സിസിയില്‍ 12,066 പേരാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2017 ആയപ്പോഴേക്കും 16,174 ആയാണ് വര്‍ധിച്ചത്. മലബാര്‍ കാന്‍സര്‍ സെന്ററില്‍ 2001ല്‍ 830 രോഗികളായിരുന്നെങ്കില്‍ 2017 ല്‍ 4587 ഇആയും വര്‍ധിച്ചിട്ടുണ്ട്. നിയമസഭയില്‍ ഡികെ മുരളിയുടെ ചോദ്യത്തിന് മറുപടി പറയവേയാണ് മന്ത്രി ഈ കാര്യങ്ങള്‍ അറിയിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.