തിരുവനന്തപുരം: കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരു മരണം. സിസ്റ്റര്‍ ഗ്രേസ് മാത്യുവാണ് (55) മരിച്ചത്. തിരുവനന്തപുരം പോങ്ങുംമൂട് പ്രവര്‍ത്തിക്കുന്ന സോട്ടഴ്സ് ഓഫ് മേരി സഭയിലെ അംഗമാണ്.
കൂടെയുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റു. ഫാദര്‍ അരുണ്‍ (40), സിസ്റ്റര്‍ എയിഞ്ചല്‍ മേരി (85), സിസ്റ്റര്‍ ലിസിയ (38) സിസ്റ്റര്‍ അനുപമ (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തൃശ്ശൂരില്‍ നിന്നും നെടുമങ്ങാട്ടേയക്ക് വരുന്നതിനിടയില്‍ പിരപ്പന്‍കോട് വച്ചാണ് അപകടം. വെള്ളിയാഴ്ച പുലര്‍ച്ചെ 4.15ന് സംസ്ഥാന പാതയില്‍ പിരപ്പന്‍കോട് സെന്റ് ജോണ്‍സ് ആശുപത്രിയ്ക്ക് സമീപത്തായിരുന്നു അപകടം. ഫാദര്‍ അരുണ്‍ ആണ് വാഹനം ഓടിച്ചിരുന്നത്.
Accident | ചങ്ങനാശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
കോട്ടയം: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. ചങ്ങനാശേരിയിൽ എസ്. ബി കോളേജിന് മുന്നിൽ വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. അപകടത്തിൽ ചങ്ങനാശ്ശേരി ഹിദായത്ത് നഗര്‍ പള്ളിപ്പറമ്ബില്‍ ഷാനവാസിന്റെയും ജെബിയുടെയും മകന് അജ്മല്‍ റോഷന് (27), ചങ്ങനാശ്ശേരി ഫിഷ് മാര്‍ക്കറ്റ് ഭാഗത്ത് ഉല്ലാഹയില്‍ അലക്സ്(26), വാഴപ്പള്ളി സ്വദേശി രുദ്രാഷ്(20) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ചികിത്സയിലാണ്.
എതിര്‍ദിശയില്‍ വന്ന ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇരു ബൈക്കിലും രണ്ടുപേർ വീതമാണ് ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തെത്തുടർന്ന് നാലുപേരും റോഡിൽ തെറിച്ചുവീണു. അപകടം കണ്ട് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. റോഡില്‍ വീണ നാലുപേരെയും ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്ക് അജ്മല്‍ മരിച്ചിരുന്നു.
ഗുരുതരമായി പരിക്കേറ്റ മറ്റുള്ളവരെ പിന്നീട് ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാത്രി പന്ത്രണ്ടരയോടെ രുദ്രാഷും അലക്സും മരിച്ചു. അമിതവേഗതയില്‍ വന്ന ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
Accident | കോട്ടയം എരുമേലിയില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
എരുമേലി- മുണ്ടക്കയം (Erumeli- Mundakkayam) സംസ്ഥാന പാതയില്‍ ചരളയ്ക്ക് ഉണ്ടായ വാഹനാപകടത്തില്‍ ( Accident) ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.റാന്നി മക്കപ്പുഴ സ്വദേശി സന്തോഷ് കുമാറാണ് മരിച്ചത്. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പമ്പാവാലി സ്വദേശി ജോമോനാണ് ഗുരുതരമായി പരിക്കേറ്റത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇയാള്‍. ജോമോനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8.30 നായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബുള്ളറ്റും സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ച സന്തോഷ്കുമാറാണ് ബുള്ളറ്റ് ഓടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.