• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഫ്രാങ്കോക്കെതിരെ സമരത്തിൽ പങ്കെടുത്ത കന്യാസ്ത്രീക്കെതിരെ പ്രതികാരനടപടി

ഫ്രാങ്കോക്കെതിരെ സമരത്തിൽ പങ്കെടുത്ത കന്യാസ്ത്രീക്കെതിരെ പ്രതികാരനടപടി

സിസ്റ്റർ ലൂസി കളപ്പുര

സിസ്റ്റർ ലൂസി കളപ്പുര

  • Last Updated :
  • Share this:
    കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിൽ പങ്കെടുത്തതിന് കന്യാസ്ത്രീക്കെതിരെ പ്രതികാരനടപടി. സമരത്തിൽ പങ്കെടുത്ത സിസ്റ്റർ ലൂസി കളപ്പുരയ്ക്കാണ് മദർ ജനറൽ നോട്ടീസ് നൽകിയത്. മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയതിനും ചാനൽ ചർച്ചയിൽ പങ്കെടുത്തതിനും വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച ആലുവയിലുള്ള മഠത്തിലെത്തി മദർ ജനറലിന് നേരിട്ട് വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

    വിശദീകരണം തൃപ്തികരമല്ലെങ്കിൽ കാനോനിക നിയമപ്രകാരം നടപടിയെടുക്കുമെന്നും നോട്ടീസിലുണ്ട്. സിസ്റ്റർ ലൂസി കളപ്പുര തന്റെ പുസ്തകം പ്രസിദ്ധീകരിച്ചതും പുതിയ കാർ വാങ്ങിയതും അനുമതി ഇല്ലാതെയാണെന്നും മദർ ജനറൽ നൽകിയ നോട്ടീസിൽ പറയുന്നു. വനിതാ മതിലിന് പിന്തുണ അർപ്പിച്ച് ഫേസ്ബുക്കിൽ ഇട്ട ഫോട്ടോയും നടപടിക്ക് കാരണമായെന്നാണ് സൂചന. ചുരിദാർ ധരിച്ചുള്ള ഫോട്ടാ അന്ന് ഫേസ്ബുക്കിൽ ഇടുകയും അതേ വേഷത്തില്‍ തന്നെ യാത്ര പോകുകയാണെന്നും അറിയിച്ചിരുന്നു. വൈദികർക്ക് എന്തു വസ്ത്രവും ധരിക്കാം. കന്യാസ്ത്രീകള്‍ക്ക് മാത്രം എന്തിനാണീ നിയന്ത്രണമെന്നും അവർ പോസ്റ്റിൽ കുറിച്ചിരുന്നു.

    First published: