നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കർത്താവിന്‍റെ നാമത്തിൽ'; സിസ്റ്റർ ലൂസി കളപ്പുര പറയുന്നു

  'കർത്താവിന്‍റെ നാമത്തിൽ'; സിസ്റ്റർ ലൂസി കളപ്പുര പറയുന്നു

  ആരെയും അപമാനിക്കലല്ല, മഠങ്ങൾക്കുള്ളിൽ അടഞ്ഞുപോയ ജീവിതങ്ങളെ അടയാളപ്പെടുത്തുകയാണ് തന്‍റെ പുസ്തകമെന്നു സിസ്റ്റർ ലൂസി പറഞ്ഞു

  സിസ്റ്റർ ലൂസി കളപ്പുര

  സിസ്റ്റർ ലൂസി കളപ്പുര

  • News18
  • Last Updated :
  • Share this:
   #ഡാനി പോൾ

   കൊച്ചി: ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥ പുറത്തിറങ്ങി. കർത്താവിന്‍റെ നാമത്തിൽ എന്ന് പേരിട്ട പുസ്തകത്തിന്‍റെ പ്രകാശനം കൊച്ചിയിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ ബെന്യാമിൻ നിർവഹിച്ചു.

   അപരനെ അംഗീകരിക്കാൻ മടിക്കുന്നതാണ് ഫാസിസമെന്നും സിസ്റ്റർക്കെതിരായ പ്രതിഷേധവും ഈ രീതിയിലെ വിലയിരുത്താൻ കഴിയുകയുള്ളൂവെന്നും പുസ്തകം പ്രകാശനം ചെയ്ത ബെന്യാമിൻ പറഞ്ഞു. സമൂഹത്തിൽ എല്ലായിടത്തുമെന്ന പോലെ ജീർണത ക്രൈസ്തവ സഭയെയും ബാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

   ആരെയും അപമാനിക്കലല്ല, മഠങ്ങൾക്കുള്ളിൽ അടഞ്ഞുപോയ ജീവിതങ്ങളെ അടയാളപ്പെടുത്തുകയാണ് തന്‍റെ പുസ്തകമെന്നു സിസ്റ്റർ ലൂസി പറഞ്ഞു. സ്ത്രീകൾ നാടിന്‍റെ സമ്പത്താണെന്നും സ്ത്രീകൾക്കായുള്ള സർക്കാരിന്‍റെ ഇടപെടൽ വനിതാമതിൽ കൊണ്ടു അവസാനിക്കരുതെന്നും ചടങ്ങിൽ സംസാരിച്ച സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു.

   അഡ്വ. എം.എസ് സജി, സംവിധായക വിധു വിൻസന്‍റ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഡി സി ബുക്സാണ് പുസ്തകത്തിന്‍റെ പ്രസാധകർ.
   First published:
   )}