നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കന്യാസ്ത്രീ മഠങ്ങളിൽ ലൈംഗിക അരാജകത്വം' - ഗുരുതരമായ ആരോപണങ്ങളുമായി സിസ്റ്റർ ലൂസി കളപ്പുരയുടെ പുസ്തകം

  'കന്യാസ്ത്രീ മഠങ്ങളിൽ ലൈംഗിക അരാജകത്വം' - ഗുരുതരമായ ആരോപണങ്ങളുമായി സിസ്റ്റർ ലൂസി കളപ്പുരയുടെ പുസ്തകം

  വിവാഹം കഴിക്കാനും സഭയുടെ കാര്യങ്ങളിൽ ഇടപെടാനും ആഗ്രഹിക്കുന്നവർക്ക് അതിന് അനുമതി നൽകണമെന്നും സിസ്റ്റർ ലൂസി കളപ്പുര പറയുന്നു

  ഫയൽ ചിത്രം

  ഫയൽ ചിത്രം

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: വിവാദ ആരോപണങ്ങളുമായി സിസ്റ്റർ ലൂസി കളപ്പുരയുടെ പുസ്തകം. ലൂസി എഴുതിയ 'കർത്താവിന്‍റെ നാമത്തിൽ' എന്ന പുസ്തകത്തിലാണ് ചില വൈദികർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ നടത്തിയിരിക്കുന്നത്. കന്യാസ്ത്രീയായതിന് ശേഷം തനിക്ക് നേരെ പീഡനശ്രമം ഉണ്ടായെന്നും വൈദികർ നാലു തവണ തന്നെ ലൈംഗികമായി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും സിസ്റ്റർ ലൂസി ആരോപിച്ചു.
   ഡിസംബർ 10ന് എറണാകുളത്ത് വെച്ച് പുസ്തകം റിലീസ് ചെയ്യും.

   അതേസമയം, പുസ്തകത്തിലെ ചില ഭാഗങ്ങൾ സമകാലിക മലയാളം വാരികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഭയിൽ ലൈംഗിക ചൂഷണം നടത്തുന്ന നിരവധി വൈദികരുണ്ടെന്നും ഇത് സംബന്ധിച്ച് കേസുകളുണ്ടെന്നും ഇത് പരസ്യമായ ഒരു രഹസ്യമാണെന്നും അവർ പറയുന്നു. ഇതൊക്കെ എഴുതാൻ എന്താണ് പ്രേരണയായതെന്ന ചോദ്യത്തിന് സഭയിൽ മാറ്റം വരുത്താൻ താൻ ആഗ്രഹിക്കുന്നെന്ന് ആയിരുന്നു അവരുടെ മറുപടി.

   വിവാഹം കഴിക്കാനും സഭയുടെ കാര്യങ്ങളിൽ ഇടപെടാനും ആഗ്രഹിക്കുന്നവർക്ക് അതിന് അനുമതി നൽകണമെന്നും സിസ്റ്റർ ലൂസി കളപ്പുര പറയുന്നു. തനിക്കു തന്നെയും മറ്റു ചില കന്യാസ്ത്രീകൾക്കും നേരിടേണ്ടി വന്ന ചില ദുരനുഭവങ്ങളാണ് പുസ്തകത്തിൽ പ്രധാനമായും സിസ്റ്റർ ലൂസി കളപ്പുര പരാമർശിക്കുന്നത്. മഠത്തിൽ കഴിഞ്ഞിരുന്ന ഒരു കന്യാസ്ത്രീ പ്രസവിച്ചതായും ഇതിന് ഉത്തരവാദിയായ വൈദികനെ സഭ സംരക്ഷിച്ചതായും പുസ്തകത്തിൽ ലൂസി കളപ്പുര ആരോപിക്കുന്നു.

   തമിഴ് നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ, സ്കൂളുകൾക്കും കോളേജുകൾക്കും അവധി; പ്രളയ മുന്നറിയിപ്പ്

   സിസ്റ്റർ ലൂസി കളപ്പുരയെ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ മഠത്തിൽ നിന്നും പുറത്താക്കിയിരുന്നു. സഭാ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന് ആരോപിച്ചായിരുന്നു പുറത്താക്കിയത്. സഭാ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വത്തിക്കാന് മുന്നിൽ സിസ്റ്റർ ലൂസി കളപ്പുര അപേക്ഷ നൽകിയെങ്കിലും പൗരസ്ത്യ തിരുസംഘം തള്ളിയിരുന്നു.
   First published:
   )}