നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • നീതിക്കായി പോരാടും, ഏത് സാഹചര്യത്തിലും മഠത്തില്‍ നിന്നിറങ്ങില്ല: സിസ്റ്റര്‍ ലൂസി കളപ്പുര

  നീതിക്കായി പോരാടും, ഏത് സാഹചര്യത്തിലും മഠത്തില്‍ നിന്നിറങ്ങില്ല: സിസ്റ്റര്‍ ലൂസി കളപ്പുര

  നീതിയ്ക്കുവേണ്ടി മഠത്തിനുള്ളില്‍ നിന്നുതന്നെ പോരാടും

  ലൂസി കളപ്പുര

  ലൂസി കളപ്പുര

  • Share this:
  കൊച്ചി: യാതൊരു കാരണവശാലും മഠത്തില്‍ നിന്നിറങ്ങില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. നീതിയ്ക്കുവേണ്ടി മഠത്തിനുള്ളില്‍ നിന്നുതന്നെ പോരാടും. പോലീസ് സുരക്ഷ നല്‍കാം, നല്‍കാതിരിയ്ക്കാം. തന്റെ പോരാട്ടം തുടരും. ദേശീയ വനിതാ കമ്മീഷന്‍ ഇടപെട്ട വിഷയമാണിത്. താന്‍ എവിടെ താമസിച്ചാലും സുരക്ഷ നല്‍കണമെന്നാണ് ഉത്തരവ്.

  സഭയിലെ ലൈംഗിക വീരന്‍മാരായ വൈദികരെ സംരക്ഷിയ്ക്കുന്ന സഭാനേതൃത്വം പീഡനത്തിരയാകുന്ന കന്യാസ്ത്രീകളെ തെരുവിലേക്ക്  വലിച്ചിഴയ്ക്കുകയാണ്. സിവില്‍ കോടതിയില്‍ ഫയല്‍ ചെയ്തിരിയ്ക്കുന്ന ഹര്‍ജിയില്‍ കോവിഡ് കാലമായതിനാല്‍ ഹിയറിംഗ് നടക്കുന്നില്ല. ഹര്‍ജിയില്‍ തീരുമാനമാകും വരെ മഠത്തില്‍ നിന്നിറങ്ങില്ലെന്നും ഹൈക്കോടതിയില്‍ സ്വയം കേസ് വാദിച്ചശേഷം സിസ്റ്റര്‍ ലൂസി കളപ്പുര മാധ്യമങ്ങളോട് പറഞ്ഞു.

  ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ അപൂര്‍വ്വ സംഭവത്തിനാണ് ഇന്ന് ഹൈക്കോടതി സാക്ഷ്യം വഹിച്ചത്. ശിരോ വസ്ത്രമണിഞ്ഞ് കോടതിയില്‍ സ്വന്തം ഭാഗം വാദിച്ച ആദ്യ കന്യാസ്ത്രീയാണ് ലൂസി കളപ്പുര. അഭിഭാഷകരെന്ന രീതിയില്‍ കന്യാസ്ത്രീകള്‍ ഇതിനുമുമ്പ് കോടതിയില്‍ ഹാജരായിട്ടുണ്ട്. കേസില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വക്കാലത്തൊഴിഞ്ഞതോടെയാണ് അവസാന നിമിഷം സ്വയം വക്കാലെത്തേറ്റെടുത്തത്. സാമ്പത്തിക പരിമിതികളും സ്വയം വാദത്തിന് കാരണമായതായി സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു.  കാല്‍നൂറ്റാണ്ടിലധികമായി സന്യാസിനിയായി തുടരുന്ന തന്നെ സേവനം പൂര്‍ത്തിയാക്കാന്‍ അനുവദിയ്ക്കണമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര വാദിച്ചു.പോകാന്‍ മറ്റിടമില്ല, പോലീസ് സുരക്ഷയില്ലെങ്കിലും മുന്നോട്ടുപോകും. സിവില്‍ കോടതിയില്‍ ഫയല്‍ ചെയ്തിരിയ്ക്കുന്ന കേസില്‍ അന്തിമവിധിയുണ്ടാവുന്നതുവരെ മഠത്തില്‍ കഴിയാന്‍ അനുവദിയ്ക്കണമെന്നും ലൂസി കളപ്പുര വാദിച്ചു.

  വത്തിക്കാനില്‍ നിന്നുള്ള ഉത്തരവനുസരിച്ച് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് മഠത്തില്‍ തങ്ങാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മഠത്തിനുള്ളില്‍ താമസിയ്ക്കുമ്പോള്‍ സുരക്ഷ നല്‍കാനാവില്ല. മഠത്തിന് പുറത്ത് എവിടെ താമസിച്ചാലും സ്വത്തിനും ജീവനും സുരക്ഷ നല്‍കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കാന്‍ കോടതി പറഞ്ഞു. മഠത്തില്‍ നിന്ന് പുറത്താക്കിയ ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ രണ്ട് അപ്പീലുകളും വത്തിയ്ക്കാന്‍ തള്ളിയതായി കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ സഭാ ചട്ടങ്ങളനുസരിച്ച് മൂന്നാമത് അപ്പീൽ ചെയ്യാനും വ്യവസ്ഥയുണ്ട്. ഇതിനുള്ള അവസരം നല്‍കണമെന്നും സിസ്റ്റര്‍ ലൂസി വാദിച്ചു.

  മഠം വിട്ടു പുറത്തുപോകാറില്ലെന്ന സിസ്റ്റര്‍ ലൂസിയുടെ വാദത്തെ സഭയുടെ അഭിഭാഷകന്‍ എതിര്‍ത്തു. നിരവധി തവണ ലൂസി മഠ വിട്ട് പുറത്തുപോകുകയും പലയിടങ്ങളിലും യാത്ര ചെയ്യുകയും താമസിയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. വയനാട് കാരയ്ക്കാമലയിലെ മഠത്തില്‍ നിന്നും കൊച്ചിയിലെത്തിയാണ് കേസ് നടത്തുന്നതെന്നും സഭാ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

  മഠത്തില്‍ കഴിയുന്നതിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ് ലൂസി കളപ്പുര കോടതിയെ സമീപിച്ചത്. വാദത്തിനിടെയാണ് മഠത്തില്‍ തങ്ങാനുള്ള നിയമസാധുതാ പ്രശ്‌നം ഉയര്‍ന്നത്. മഠത്തില്‍ നിന്നും ഒഴിപ്പിയ്ക്കാണമെന്ന ശക്തമായ സമ്മര്‍ദ്ദവുമായി സഭയും രംഗത്തെത്തുകയായിരുന്നു..

  സഭാ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സിസ്റ്റർ ലൂസി കളപ്പുര സഭയിലെ വൈദികർക്കെതിരെ ഗുരുതരമായ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തനിയ്ക്കെതിരെയും ലൈംഗിക അതിക്രമം ഉണ്ടായതായുള്ള സിസ്റ്റർ ലൂസി കളപ്പുരയുടെ വെളിപ്പെടുത്തലുകൾ വലിയ ചർച്ചയായി മാറിയിരുന്നു. കുറവിലങ്ങാട്ടെ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തിലും സിസ്റ്റർ ലൂസി കളപ്പുര പങ്കെടുത്തിരുന്നു.
  Published by:user_57
  First published:
  )}