HOME » NEWS » Kerala » NUN RAPE CASE SUPREME COURT REJECTS FRANCO MULAKKALS REVIEW PETITION SS TV KPA

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വീണ്ടും തിരിച്ചടി; ബലാത്സംഗ കേസിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി

ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫ്രാങ്കോ മുളക്കല്‍ വീണ്ടും ഹർജി നൽകിയത്. മുൻ ഉത്തരവിൽ പിഴവുകളില്ലെന്ന് ചീഫ് ജസ്റ്റിസ്

News18 Malayalam
Updated: November 5, 2020, 5:36 PM IST
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വീണ്ടും തിരിച്ചടി; ബലാത്സംഗ കേസിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി
bishop franko
  • Share this:
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ പുന:പരിശോധന ഹർജി സുപ്രീംകോടതി തള്ളി. കേസില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ആഗസ്റ്റിൽ കോടതി തള്ളിയിരുന്നു.

ഈ ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫ്രാങ്കോ മുളക്കല്‍ വീണ്ടും ഹർജി നൽകിയത്. മുൻ ഉത്തരവിൽ പിഴവുകളില്ലെന്ന് ചീഫ് ജസ്റ്റിസ് ബോബ്ഡെ അധ്യക്ഷനായ ബഞ്ച് ഹർജി തള്ളികൊണ്ട് വ്യക്തമാക്കി. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന ഫ്രാങ്കോ മുളക്കലിന്‍റെ ആവശ്യവും കോടതി പരിഗണിച്ചില്ല. ബിഷപ്പ് ഫ്രാങ്കോ വിചാരണ നേരിടണമെന്ന് ചീഫ് ജസ്റ്റിസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Also Read  ബിലീവേഴ്‌സ് ചര്‍ച്ച്‌ ആസ്ഥാനത്ത് ആദായനികുതി വകുപ്പ് റെയ്ഡ്; കാറിന്‍റെ ഡിക്കിയിൽ നിന്നും അരക്കോടിയിലധികം രൂപ പിടിച്ചെ‌ടുത്തു

വിചാരണ കോടതി നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യവും സുപ്രീംകോടതി നിരസിച്ചിരുന്നു. ഇരയായ കന്യാസ്ത്രീയും സംസ്ഥാന സര്‍ക്കാരും ഹര്‍ജിയെ എതിർത്തിരുന്നു. കേസില്‍ നിന്നൊഴിവാക്കണമെന്ന ആവശ്യം കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതിയും ഹൈക്കോടതിയും തള്ളിയതിനെ തുടർന്നായിരുന്നു ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീംകോടതിയെ സമീപിച്ചത്.

കേസില്‍ കോട്ടയത്തെ വിചാരണ കോടതിയില്‍ വിചാരണ തുടരുകയാണ്. ഈ മാസം 12 ന് വിചാരണ തുടരും. പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ ഇതിനകം ആറു തവണ വിസ്തരിച്ചിരുന്നു.
Published by: user_49
First published: November 5, 2020, 5:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories