കോട്ടയം: കേരളത്തെ ആകെ ഞെട്ടിച്ച ബലാത്സംഗ കേസില്‍ വിചാരണ ഇനിയും വൈകും. രണ്ടാം തവണയും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ നിന്ന് വിട്ടുനിന്നു. കേസ് പരിഗണിച്ചപ്പോൾ ഫ്രാങ്കോയുടെ അഭിഭാഷകൻ വിടുതൽ ഹർജി സമർപ്പിക്കുകയായിരുന്നു. ഇതോടെ കൂടുതൽ നടപടികളിലേക്ക് കടക്കാതെ ഫെബ്രുവരി നാലിലേക്ക് കേസ് മാറ്റിവെച്ചു.
ജനുവരി ആറിന് കേസ് പരിഗണിച്ചപ്പോഴും ബിഷപ്പ് ഫ്രാങ്കോ ഹാജരായിരുന്നില്ല. അന്ന് കേസ് പരിഗണിക്കാൻ കൂടുതൽ സമയം വേണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യം കോടതി തള്ളിയിരുന്നു. തുടർന്നാണ് ഇന്നത്തേക്ക് കേസ് മാറ്റി വെച്ചത്.
പരമാവധി കേസ് നീട്ടി വെക്കുന്നതിന്റെ ഭാഗമായാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പുതിയ നീക്കങ്ങൾ എന്നാണ് പ്രോസിക്യൂഷൻ കരുതുന്നത്. ബലാത്സംഗം പോലെ സുപ്രധാനമായ കേസിൽ വിചാരണ ഒഴിവാക്കാൻ ഒരു സാധ്യതയും ഇല്ലെന്നിരിക്കെ വിടുതൽ ഹർജി നൽകിയതിന് കാരണം ഇതാണെന്ന് പ്രോസിക്യൂഷൻ അഭിഭാഷകൻ ന്യൂസ് 18 നോട് പറഞ്ഞു. കീഴ്കോടതി ഇത് തള്ളിയാൽ സുപ്രീം കോടതിയെ സമീപിക്കാൻ ആകും ഫ്രാങ്കോയുടെ ശ്രമം. ഫെബ്രുവരി 14ന് കേസ് പരിഗണിക്കുമ്പോൾ വിചാരണ വേഗത്തിലാക്കണമെന്ന ആവശ്യം പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചേക്കും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.