നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • നാഷണൽ ജ്യോഗ്രഫിക് മാസികയുടെ അംഗീകാരം നേടി കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ

  നാഷണൽ ജ്യോഗ്രഫിക് മാസികയുടെ അംഗീകാരം നേടി കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ

  അഞ്ച് കന്യാസ്ത്രീകളും ചിരിച്ചു കൊണ്ട് നിൽക്കുന്ന ചിത്രമാണ് മാസികയിൽ ഉള്ളത്.

  • News18
  • Last Updated :
  • Share this:
   സഹപ്രവർത്തകയായ കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ നടത്തിയ പോരാട്ടത്തിന് ലോകപ്രശസ്ത മാസികയായ നാഷണൽ ജ്യോഗ്രഫിക്കിന്‍റെ അംഗീകാരം. 2019 നവംബർ ലക്കത്തിലെ നാഷണൽ ജ്യോഗ്രഫിക് മാസികയിലാണ് കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളുടെ ചിത്രം കുറിപ്പോടെ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

   സ്ത്രീകൾ ഒരു നൂറ്റാണ്ടിന്‍റെ മാറ്റം എന്ന് വിശേഷിപ്പിക്കുന്ന പ്രത്യേക ലക്കത്തിലാണ് സിസ്റ്റർ അനുപമ ഉൾപ്പെടെയുള്ളവരുടെ ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അഞ്ച് കന്യാസ്ത്രീകളും ചിരിച്ചു കൊണ്ട് നിൽക്കുന്ന ചിത്രമാണ് മാസികയിൽ ഉള്ളത്.

   ചിത്രത്തിനൊപ്പം ഒരു കുറിപ്പും ഉണ്ട്. അതിങ്ങനെ - മേലധികാരികൾ കന്യാസ്ത്രീകളുടെ മേൽ സമ്മർദ്ദം ചെലുത്തിയത് പ്രശ്നങ്ങൾ ഉണ്ടാക്കാതെ ശാന്തരായി ഇരിക്കാനാണ്. പക്ഷേ, അവർ അത് തള്ളിക്കളഞ്ഞു. തന്നെ ഒരു ബിഷപ്പ് ആവർത്തിച്ച് ബലാത്സംഗം ചെയ്തെന്ന് ഒരു കന്യാസ്ത്രീ കേരളത്തിലെ സഭാ മേലധികാരികളോട് പരാതിപ്പെട്ടു. എന്നാൽ, ഈ പരാതിയിൽ ഒന്നും സംഭവിച്ചില്ല. തുടർന്ന് അവർ പൊലീസിനെ സമീപിച്ചു. മാസങ്ങൾക്കു ശേഷം 2018 സെപ്തംബറിൽ ഈ കന്യാസ്ത്രീകൾ കേരള ഹൈക്കോടതിക്ക് മുമ്പിൽ രണ്ട് ആഴ്ച സമരം നടത്തി. താൻ നിരപരാധിയാണെന്ന് ബിഷപ്പ് വാദിച്ചെങ്കിലും ബിഷപ്പ് അറസ്റ്റിലായി. ഇടത്തുനിന്ന്, സിസ്റ്റർ ആൽഫി, നിന റോസ്, ആൻസിറ്റ, അനുപമ ആൻഡ് ജോസഫൈൻ. കന്യാസ്ത്രീകൾക്ക് പിന്തുണ നൽകേണ്ടിയിരുന്ന സഭ എന്നാൽ, കന്യാസ്ത്രീമാരുടെ പ്രതിമാസ അലവൻസ് റദ്ദാക്കുകയാണ് ചെയ്തത്.
   First published: