'വരുമോ ചാരെ നിന്നച്ഛൻ?' വിവാഹനാളിൽ അച്ഛനൊപ്പം ആൻലിയയുടെ ഗാനം

കഴിഞ്ഞ ഒക്ടോബറിൽ ഹൈജിനസ് പങ്ക് വച്ച വീഡിയോയാണ് ആൻലിയയുടെ മരണ ശേഷം വൈറലാകുകയാണ്.

news18india
Updated: January 25, 2019, 12:43 AM IST
'വരുമോ ചാരെ നിന്നച്ഛൻ?' വിവാഹനാളിൽ അച്ഛനൊപ്പം ആൻലിയയുടെ ഗാനം
കഴിഞ്ഞ ഒക്ടോബറിൽ ഹൈജിനസ് പങ്ക് വച്ച വീഡിയോയാണ് ആൻലിയയുടെ മരണ ശേഷം വൈറലാകുകയാണ്.
  • News18 India
  • Last Updated: January 25, 2019, 12:43 AM IST IST
  • Share this:
കൊല്ലപ്പെട്ട ആൻലിയ തനിക്കൊപ്പം വിവാഹ വേദിയിൽ പാടുന്ന വീ‍ഡിയോ പിതാവ് ഹൈജിനസ് സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരുന്നു.  വിവാഹത്തിനോട് അനുബന്ധിച്ചുള്ള ചടങ്ങിൽ മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനമാണ് ആൻലിയ പിതാവിനൊപ്പം ആലപിക്കുന്നത്. മകളുടെ ആഗ്രഹപ്രകാരമാണ് താൻ പാടുന്നതെന്നും ഹൈജിനസ് വിഡിയോയുടെ അവസാനഭാഗത്ത് പറയുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ഹൈജിനസ് പങ്ക് വച്ച വീഡിയോയാണ് ആൻലിയയുടെ മരണ ശേഷം വൈറലാകുന്നത്.

കേരളത്തില്‍ LDF നാല് സീറ്റില്‍ ഒതുങ്ങും; BJP അക്കൗണ്ട് തുറക്കില്ലെന്നും അഭിപ്രായ സര്‍വെ


ബംഗളുരുവിൽ നഴ്സായി ജോലി ചെയ്തിരുന്ന ആൻലിയയുടെ മരണത്തെ തുടർന്നുണ്ടായ ദുരൂഹതകൾ ഭർത്താവ് പൊലീസിന് മുന്നിൽ കീഴടങ്ങിയതോടെയാണ് അവസാനിച്ചത്.
മകളുടെ മരണത്തിന് ഉത്തരവാദികളായ എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരും വരെ പോരാട്ടം തുടരുമെന്ന അച്ഛൻ ഹൈജിനസ്ന്റെ ഉറച്ച തീരുമാനമായിരുന്നു ഇതിലേക്ക് നയിച്ചത്. മകളെ കാണാനില്ലെന്നറിഞ്ഞ ഹൈജിനസ് വിദേശത്തുള്ള ജോലി ഉപേക്ഷിച്ച് നാട്ടിൽ എത്തിയാണ് കേസ് നടത്തിയത്.

മകളെ കാണാനില്ലെന്ന് കാണിച്ച് ഹൈജിനസ് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ ആൻലിയയുടെ ഭർത്താവ് ജസ്റ്റിൻ ഒളിവിൽ പോയി. തുടർന്ന് അന്വേഷണം ഊർജിതിമല്ലെന്ന് കാട്ടി ഹൈജിനസ് പരാതികൾ നൽകി. ഇതേ തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. പിന്നീടാണ് ജസ്റ്റിൻ കീഴടങ്ങിയത്.

ഖനി അപകടം; 40 ദിവസത്തിനു ശേഷം ആദ്യ മൃതദേഹം പുറത്തെത്തിച്ചു

കഴിഞ്ഞ ഓഗസ്‌റ്റ്‌ 28-നു രാത്രി പെരിയാര്‍ പുഴയിലാണ്‌ ആന്‍ലിയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. ഓഗസ്‌റ്റ്‌ 25-ന്‌ ഉച്ചയ്‌ക്ക്‌ ബംഗളൂരുവില്‍ പരീക്ഷയ്‌ക്കായി ജസ്‌റ്റിൻ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കൊണ്ടാക്കി. പിന്നീട്  മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ആത്മഹത്യയാണെന്നു ഭര്‍തൃവീട്ടുകാര്‍ പറഞ്ഞെങ്കിലും കൊലപാതകമാണെന്ന്‌ ആന്‍ലിയയുടെ മാതാപിതാക്കൾക്ക് ഉറപ്പായിരുന്നു.

ചാവക്കാട്‌ കോടതിയില്‍ കീഴടങ്ങിയ ആന്‍ലിയയുടെ ഭര്‍ത്താവ്‌ . ജസ്‌റ്റിനെ കഴിഞ്ഞ ദിവസം കോടതി റിമാന്‍ഡ്‌ ചെയ്‌തിരുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 25, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading