നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • എയിംസിൽ മലയാളി നഴ്സ് തീ കൊളുത്തി മരിച്ചു

    എയിംസിൽ മലയാളി നഴ്സ് തീ കൊളുത്തി മരിച്ചു

    വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴേക്കും യുവതി മരിച്ചിരുന്നു.

    fire death

    fire death

    • News18
    • Last Updated :
    • Share this:
      ജയ്പുർ: മലയാളിയായ നഴ്സ് ആശുപത്രിക്കുള്ളിൽ ആത്മഹത്യ ചെയ്തു. ജോധ്പുർ എയിംസ് ആശുപത്രിയിൽ നഴ്സായ ബിജു പുനോജ് ആണ് സ്വയം തീ കൊളുത്തി ജീവനൊടുക്കിയത്. കഴിഞ്ഞ രണ്ട് വർഷമായി എയിംസിൽ ജോലി ചെയ്തു വരികയായിരുന്ന ബിജു കേരളത്തിൽ നിന്നുള്ള യുവതിയാണെന്ന വിവരം മാത്രമെ ഇപ്പോൾ പുറത്തു വന്നിട്ടുള്ളു. വിലാസം അടക്കം ഇവരുടെ മറ്റു വിവരങ്ങൾ ഇതു വരെ വ്യക്തമായിട്ടില്ല.

      Also Read-വാട്സ് ആപ്പ് ആരോഗ്യത്തിന് നല്ലതെന്ന് പഠനങ്ങൾ

      കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു സംഭവം. ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് പുക വരുന്നത് കണ്ട അധികൃതർ അഗ്നിശമന സേനാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ബിജുവിനെ കണ്ടെത്തുന്നത്. മൂന്നാം നിലയിൽ ഓപ്പേറഷൻ തീയറ്ററിന് സമീപത്തുള്ള മുറി അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴേക്കും യുവതി മരിച്ചിരുന്നു.

      കുടുംബപരമായ ചില പ്രശ്നങ്ങളെ തുടർന്ന് ബിജു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിഷാദത്തിലായിരുന്നുവെന്നാണ് സഹപ്രവർത്തകർ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

      First published:
      )}