• HOME
 • »
 • NEWS
 • »
 • kerala
 • »
 • Nurse Saves Life | ബസില്‍ വച്ച് യാത്രക്കാരന് ഹൃദയാഘാതം; CPR നല്‍കി യുവാവിന്റെ രക്ഷകയായത് അതേ വാഹനത്തിലുണ്ടായിരുന്ന നഴ്‌സ്

Nurse Saves Life | ബസില്‍ വച്ച് യാത്രക്കാരന് ഹൃദയാഘാതം; CPR നല്‍കി യുവാവിന്റെ രക്ഷകയായത് അതേ വാഹനത്തിലുണ്ടായിരുന്ന നഴ്‌സ്

ബസ് ആശുപത്രിയില്‍ എത്തുന്നതുവരെയും, രോഗിയെ ആശുപത്രിയിലെ ട്രോളിയിലേക്ക് മാറ്റുമ്പോഴും ലിജി സിപിആര്‍ നല്‍കുന്നത് തുടര്‍ന്നിരുന്നു

 • Last Updated :
 • Share this:
  ബസില്‍ (Bus) വച്ച് ഹൃദയാഘാതമുണ്ടായ (Cardiac Arrest) യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ചത് അതേ വാഹനത്തിലുണ്ടായിരുന്ന നഴ്സിന്റെയും വനിതാ കണ്ടക്ടറുടെയും ബസ് ഡ്രൈവറുടെയും സമയോചിതമായ ഇടപെടല്‍. തിരുവനന്തപുരം-കൊല്ലം കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ ബുധനാഴ്ച രാത്രി എട്ടുണിക്കായിരുന്നു സംഭവം. കൊട്ടിയം ഹോളി ക്രോസ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായിരുന്ന 31 കാരിയായ ലിജി എം അലക്‌സ് ഷിഫ്റ്റ് കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ബസ് പറക്കുളത്ത് എത്തിയപ്പോള്‍ യാത്രക്കാരനായ ഒരു യുവാവിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കണ്ടക്ടര്‍ ശാലിനി, മറ്റ് യാത്രക്കാരോട് വെള്ളം ചോദിച്ചിരുന്നു. എന്നാൽ ആരുടെയും കൈയിൽ വെള്ളമുണ്ടായിരുന്നില്ല.

  ഇത് കണ്ട് മുന്‍സീറ്റില്‍ ഇരുന്ന ലിജി, യുവാവിന്റെ സീറ്റില്‍ എത്തിയപ്പോഴേക്കും അയാള്‍ കുഴഞ്ഞുവീണിരുന്നു. ലിജി ഉടന്‍ തന്നെ പള്‍സ് റേറ്റ് പരിശോധിച്ചു. ആ സമയത്ത് യുവാവിന്റെ പള്‍സ് നിലച്ചിരുന്നു. എന്നാൽ ഒട്ടും സമയം നഷ്ടപ്പെടാതെ, അവര്‍ മറ്റ് യാത്രക്കാരുടെ സഹായത്തോടെ രാജീവിനെ ബസിന്റെ പ്ലാറ്റ്ഫോമിൽ കിടത്തി കാര്‍ഡിയോപള്‍മനറി റീസസിറ്റേഷന്‍ (CPR - Cardio Pulmonary Resuscitation) അഥവാ സിപിആർ നല്‍കാന്‍ തുടങ്ങി. ''യുവാവിന് ഹൃദയാഘാതമാണ് സംഭവിച്ചിരിക്കുന്നത്. സിപിആര്‍ നല്‍കിക്കൊണ്ട് ഇയാളെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കണം'' ലിജി കണ്ടക്ടറോട് ആവശ്യപ്പെട്ടു.

  ഉടന്‍ തന്നെ ഡ്രൈവര്‍ ശ്യാം കുമാര്‍, ബസ് അടുത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. യുവാവിനെ ഉടന്‍ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ബസ് ആശുപത്രിയില്‍ എത്തുന്നതുവരെയും, രോഗിയെ ആശുപത്രിയിലെ ട്രോളിയിലേക്ക് മാറ്റുമ്പോഴും ലിജി സിപിആര്‍ നല്‍കുന്നത് തുടര്‍ന്നിരുന്നു. തുടർന്ന് ''ആശുപത്രി ജീവനക്കാർ യുവാവിനെ ഇന്‍ട്യൂബേറ്റ് ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ പള്‍സ് തിരികെ ലഭിച്ചു,'' ലിജി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് വ്യക്തമാക്കി.

  Also Read-Omicron | സംസ്ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമിക്രോണ്‍; 500 കടന്ന് രോഗികള്‍

  28കാരനായ രാജീവ് എന്ന യുവാവിനാണ് ഹൃദയാഘാതമുണ്ടായത്. ഇദ്ദേഹം ഇപ്പോള്‍ സുഖം പ്രാപിച്ച് വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

  ''ഞാന്‍ ബസില്‍ ഉണ്ടായിരുന്നു, ഞാന്‍ ചെയ്യേണ്ടത് ഞാന്‍ ചെയ്തു. ഞങ്ങള്‍ ആശുപത്രിയില്‍ രോഗികൾക്ക് സിപിആര്‍ ചെയ്യാറുണ്ട്, എന്നാൽ ആശുപത്രിക്ക് പുറത്ത് എന്റെ കരിയറില്‍ ഇതുവരെ ചെയ്തിട്ടില്ല. എന്റെ പ്രൊഫഷനില്‍ അഭിമാനം തോന്നിയ നിമിഷങ്ങളില്‍ ഒന്നായിരുന്നു അത്,'' ലിജി പറഞ്ഞു. സിപിആര്‍ എന്നത് ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്ന ഒന്നാണ് അതിനാല്‍ കൂടുതല്‍ ആളുകളെ ഇത് പരിശീലിപ്പിക്കണമെന്നും ലിജി പറയുന്നു. ''ഇതുപോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ഒരു വ്യക്തിയുടെ ജീവന്‍ രക്ഷിക്കാന്‍ സിപിആറിന് കഴിയും,'' കഴിഞ്ഞ 12 വര്‍ഷമായി ആശുപത്രിയില്‍ നഴ്സായി സേവനമനുഷ്ഠിക്കുന്ന ലിജി പറഞ്ഞു. ''ഹൃദയാഘാതമുണ്ടായയാൾ വളരെ ചെറുപ്പമായിരുന്നു. എനിക്ക് അദ്ദേഹത്തെ സഹായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അദ്ദേഹത്തിന് മുന്നിൽ ഇനി ഒരു നീണ്ട ജീവിതം ബാക്കിയുണ്ട്,''അവര്‍ കൂട്ടിച്ചേര്‍ത്തു.

  Also Read-CM Pinarayi Vijayan | മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് തിരിച്ചു; മന്ത്രിസഭായോഗം ഓണ്‍ലൈന്‍

  തിരുവനന്തരപുരത്തുനിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ബസില്‍ കൊട്ടിയത്തിനും ഉമയല്ലൂരിനും ഇടയിലാണ് സംഭവം ഉണ്ടായത്. അസ്വസ്ഥത അനുഭവപ്പെട്ടിരുന്നതിനെ തുടര്‍ന്ന് അടുത്തിരുന്ന യാത്രക്കാരില്‍ ചിലരോട് യുവാവ് വെള്ളം ചോദിക്കുന്നത് കണ്ടിരുന്നുവെന്നും എന്നാല്‍ അവരുടെ പക്കല്‍ വെള്ളമുണ്ടായിരുന്നില്ലെന്നും അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ യുവാവ് ബോധരഹിതനായെന്നും കണ്ടക്ടര്‍ ശാലിനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
  Published by:Jayesh Krishnan
  First published: